Friday, May 17, 2024
spot_img

ഉന്നത സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്, വിവിധ സേനാവിഭാഗങ്ങളുടെയും പോലീസിന്റെയും സംയുക്ത നീക്കത്തിൽ വലയിലായത് അനധികൃത റിക്രൂട്ട്മെന്റ് സംഘം, വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് സൈന്യം

കൊച്ചി: ഉന്നത സൈനിക ഉദ്യോഗസ്ഥർ ചമഞ്ഞ് റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി പിടിയിൽ. കൊച്ചി സ്വദേശി സന്തോഷ്‌ കുമാർ നായർ ആണ് ചേരാനല്ലൂർ പോലീസിന്റെ പിടിയിലായത്. മിലിട്ടറി ഇന്റലിജിൻസ് നൽകിയ വിവരമനുസരിച്ച് സതേൺ കമാൻഡ് ലെയ്സൺ യൂണിറ്റും, പാങ്ങോട് മിലിട്ടറി സ്റ്റേഷനും കേരളാ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതിയെ ഇന്ന് രാവിലെ(29.05.2023) പിടികൂടിയത്.

സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റിന് എന്ന വ്യാജേന നിരവധി ഉദ്യോഗാർത്ഥികളിൽ നിന്ന് ഇയാൾ ലക്ഷക്കണക്കിന് രൂപ വാങ്ങിയതായി നേരത്തേ കണ്ടെത്തിയിരുന്നു. ഓരോരുത്തരിൽ നിന്നും മൂന്ന് ലക്ഷം രൂപവരെ ഇയാൾ തട്ടിയെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്

Related Articles

Latest Articles