Monday, December 29, 2025

തലസ്ഥാനത്ത് വീണ്ടും വൻ തിമിംഗല ഛര്‍ദ്ദി വേട്ട; വെഞ്ഞാറമൂട്ടില്‍ നിന്ന് നാല് കോടിയോളം വരുന്ന ആംബര്‍ ഗ്രീസുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും വന്‍ തിമിംഗല ഛര്‍ദ്ദി വേട്ട. വെഞ്ഞാറമൂട്ടില്‍ നിന്ന് നാല് കോടിയോളം വില വരുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി. ചന്തവിള സ്വദേശി ഗരീബിനെയാണ് പിടികൂടിയത്. ഇയാളിൽ നിന്നും 2 ഗ്രാം എം ഡി എം എ, 15 – 10 ആഷിഷ് ഓയിൽ എന്നിവയും പിടികൂടി.

വാമനപുരം എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്. കോടികളാണ് ഈ ആമ്പര്‍ഗ്രിസിന് വിപണിയില്‍ ലഭിക്കുക.ഖരരൂപത്തില്‍ മെഴുക് പോലെയാണ് ഇത് കാണപ്പെടുക.സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടു നിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്.വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്.പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആമ്പര്‍ഗ്രിസ് ഉപയോഗിക്കുക. ദീര്‍ഘനേരം സുഗന്ധം നിലനില്‍ക്കാനാണ് സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഇവ ഉപയോഗിക്കുന്നത്.

Related Articles

Latest Articles