Saturday, May 11, 2024
spot_img

‘അമേരിക്ക എന്നും ഇസ്രായേലിനൊപ്പം’; ഹമാസ് ഭീകരവാദികളിൽ നിന്നും സ്വയം പ്രതിരോധിക്കാനുളള ശേഷി ഇസ്രായേലിനുണ്ടെന്ന് ആന്റണി ബ്ലിങ്കൻ

കെയ്‌റോ: അമേരിക്ക എന്നും ഇസ്രായേലിനൊപ്പമാണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഹമാസ് ഭീകരാക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെയ്‌റോ വിമാനത്താവളത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹമാസ് ഭീകരവാദികളിൽ നിന്നും സ്വയം പ്രതിരോധിക്കാനുളള ശേഷി ഇസ്രായേലിനുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ ഹമാസ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലിനൊപ്പം അമേരിക്ക നിലകൊള്ളുന്നുവെന്ന് വ്യക്തമാക്കാനും സംഘർഷം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുകയുമാണ് എന്റെ വരവിന് പിന്നാലെ പ്രഥമ ലക്ഷ്യം. ഹമാസ് ഭീകരവാദികൾ ബന്ദികളാക്കി വച്ചിരിക്കുന്ന അമേരിക്കക്കാർ ഉൾപ്പെടെയുളളവരുടെ മോചനവും, മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു എന്നും ബ്ലിങ്കൻ പറഞ്ഞു.

Related Articles

Latest Articles