പാകിസ്താനിലെ ഭീകര ക്യാമ്പുകൾക്കെതിരെ നടന്ന ആക്രമണം അനിവാര്യമായ സാഹചര്യത്തിലാണെന്ന നിലപാടുമായി ലോകരാജ്യങ്ങൾ. അതുകൊണ്ട് തന്നെ പാകിസ്ഥാൻ യാതൊരു സൈനിക നീക്കങ്ങൾക്കും മുതിരരുതെന്ന കർശന നിർദേശം അമേരിക്കയും, സൗദി അറേബ്യയും നൽകി.

ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ പിന്തുണച്ച അമേരിക്ക ഭീകരർക്ക് താവളമൊരുക്കുന്ന നടപടി പാകിസ്ഥാൻ നിർത്തണമെന്നാവശ്യപ്പെട്ടു. ഭീകര സംഘടനകൾക്ക് പണം വരുന്ന വഴികൾ അടയ്ക്കണമെന്നും അമേരിക്ക നിർദേശം നൽകി.

സൈനിക നീക്കം പാടില്ലെന്ന് ആവശ്യപ്പെട്ട സൗദി വിദേശകാര്യമന്ത്രി ആവശ്യമുണ്ടെങ്കിൽ പ്രശ്നപരിഹാരത്തിനായി ഇടപെടാൻ തയ്യാറാണെന്നും അറിയിച്ചു.

ഭീകരസംഘടനകൾക്കെതിരെ നടപടിയെടുത്തേ തീരൂവെന്ന് ജപ്പാനും പാകിസ്ഥാനോട് ആവശ്യപ്പെട്ടു.