Thursday, December 18, 2025

ചാന്ദ്രയാൻ -3ക്ക് അമേരിക്കൻ താരത്തിന്റെ ആശംസകൾ; ഇന്ത്യൻ പതാകയുടെ ചിത്രം പോസ്റ്റ് ചെയ്ത് ഡബ്ല്യുഡബ്ല്യുഇ താരം ജോൺ സീന; ഇത് ജോൺ സീന അല്ല ‘ജോൺ സിൻഹ’ ആണെന്ന് ആരാധകർ

ഇന്ത്യൻ ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇന്ത്യൻ ദേശീയ പതാകയുടെ ചിത്രം പങ്കുവച്ച് അമേരിക്കയുടെ ഗുസ്തി ഇതിഹാസവും നടനുമായ ജോൺ സീന. ചന്ദ്രയാൻ 3 ലാന്ഡിങ്ങിന് മണിക്കൂറുകൾ മുമ്പാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ ഇന്ത്യൻ ദേശീയ പതാകയുടെ ചിത്രം പങ്കുവച്ചത്. പക്ഷേ ഒരു അടിക്കുറിപ്പും പോലും നൽകാതെ അദ്ദേഹം എന്തിനാണ് ഇത് പോസ്റ്റ് ചെയ്തതെന്ന് പലരും ആശ്ചര്യപ്പെട്ടു. അദ്ദേഹം പതാക പങ്കിട്ടയുടൻ തന്നെ ആരാധകർ കമന്റ് ബോക്സ് കീഴടക്കിയിരിക്കുകയാണ്. ചന്ദ്രയാൻ 3 ആശംസകൾ നൽകാനാണ് അദ്ദേഹം പോസ്റ്റ് ചെയ്തതെന്ന് ആരാധകർ കമന്റുകൾ നൽകുകയും ചെയ്തു.

WWE ഇതിഹാസത്തിന്റെ ഈ ആശംസ ഇന്ത്യൻ ആരാധകരെ ശരിക്കും ആവേശം കൊള്ളിച്ചിരിക്കുകയാണ്. ഇത് ജോൺ സീന അല്ല ജോൺ സിൻഹ ആണെന്നും അദ്ദേഹത്തിന് ഒരു ആധാർ കാർഡ് കൊടുക്കൂ എന്നുമെല്ലാമാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

സെപ്‌റ്റംബർ 8 ന് ഹൈദരാബാദിൽ നടക്കുന്ന WWE സൂപ്പർസ്റ്റാർ സ്‌പെക്‌റ്റാക്കിൾ ഇവന്റിൽ ജോൺ സീന പങ്കെടുക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു. 17 വർഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് അദ്ദേഹം എത്തുന്നത്.

https://www.instagram.com/p/CwQeF1_O_N1/?utm_source=ig_web_copy_link

Related Articles

Latest Articles