Tuesday, September 22, 2026

അമിത് ഷായെ കണ്ടതോടെ പ്രതിക്കൂട്ടിലായി മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി | Amit Sha

കോൺഗ്രസ് അടിപതറുന്നു. പഞ്ചാബിൽ ദിനപ്രതി ഒട്ടും തന്നെ കുറവില്ലാതെ പ്രശ്നങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ മൂന്ന് സംസ്ഥാനങ്ങളിലെ ബിഎസ്എഫിന്റെ അധികാര പരിധി വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഇതോടെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലേക്ക് പഞ്ചാബിലെ കൂടുതല്‍ ഭാഗങ്ങള്‍ എത്തിയിരിക്കുകയാണ്. ഇത് കോണ്‍ഗ്രസില്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മാത്രമല്ല കോണ്‍ഗ്രസില്‍ പരസ്പരമുള്ള വിമര്‍ശനങ്ങളും ആരംഭിച്ച് കഴിഞ്ഞു. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയും തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

Related Articles

Latest Articles