Friday, January 9, 2026

ദ്വിദിന സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നവംബർ ഒന്നിന് ഹിമാചൽ പ്രദേശിൽ; ആറ് റാലികളെ അഭിസംബോധന ചെയ്യുമെന്ന് റിപ്പോർട്ട്

ദില്ലി : ദ്വിദിന സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നവംബർ ഒന്നിന് ഹിമാചൽ പ്രദേശിൽ എത്തും. ആറ് രാഷ്ട്രീയ റാലികളെ അദ്ദേഹം അഭിസംബോധന ചെയ്യും. നിരവധി സംഘടനാ യോഗങ്ങളും അദ്ദേഹം നടത്തുമെന്നാണ് റിപ്പോർട്ട്.

നവംബർ 1, 2 തീയതികളിൽ രാത്രി ഷിംലയിൽ തങ്ങുമെന്നും ബിജെപി സംസ്ഥാന ഘടകത്തിലെ മുതിർന്ന നേതാക്കളുമായി ഷാ കൂടിക്കാഴ്ച്ച നടത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു.

നവംബർ ഒന്നിന് ഭട്ടിയാട്ട്, കർസോഗ്, കുസുമ്പട്ടി നിയമസഭാ മണ്ഡലങ്ങളിലെ റാലിയിലും അടുത്ത ദിവസം ധർമ്മശാല, നന്ദൻ, നളഗഡ് എന്നിവിടങ്ങളിലെ റാലിയിലും അദ്ദേഹം പങ്കെടുക്കും.

Related Articles

Latest Articles