Wednesday, May 1, 2024
spot_img

‘പഞ്ചാബില്‍ കണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത്; നേതാക്കൾ ‘ജനങ്ങളോട് മാപ്പ് പറയണം; തുറന്നടിച്ച് അമിത് ഷാ

ദില്ലി: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) വാഹനം ഫ്ളൈ ഓവറിൽ കുടുങ്ങിയ സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് പാര്‍ട്ടി എങ്ങനെ ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ട്രെയിലറാണ് പഞ്ചാബില്‍ കണ്ടതെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് നിര്‍മ്മിത സംഭവങ്ങളാണ് പഞ്ചാബിലുണ്ടായത്. ജനം നിരന്തരമായി തിരസ്‌കരിച്ചത് കോണ്‍ഗ്രസിനെ ഭ്രാന്തിന്റെ പാതയിലേക്ക് നയിച്ചു. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ ഇന്നത്തെ സംഭവങ്ങളില്‍ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

”ഈ പാർട്ടി എങ്ങനെ ചിന്തിക്കുന്നു, പ്രവർത്തിക്കുന്നു എന്നതിന്റെ ട്രെയിലറാണ് പഞ്ചാബിലെ ഇന്നത്തെ സംഭവങ്ങൾ. ജനങ്ങളുടെ ആവർത്തിച്ചുള്ള തിരസ്‌കാരങ്ങൾ അവരെ ഭ്രാന്തിന്റെ പാതയിലേക്ക് നയിച്ചു. കോൺഗ്രസ് ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണം.” അമിത് ഷാ കുറിച്ചു.

സംഭവത്തിൽ പഞ്ചാബ് സർക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടു. മാത്രമല്ല സുരക്ഷാ സംവിധാനത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles