Monday, September 28, 2026

അമിത് ഷായുടെ കേരളസന്ദര്‍ശനം മാറ്റിവെച്ചു: ഔദ്യോഗിക തിരക്കുകള്‍ മൂലമെന്ന് കെ സുരേന്ദ്രന്‍

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം മാറ്റിവെച്ചു. ഈ മാസം 29 ന് കേരളത്തിലെത്തുമെന്നാണ് നേരത്തെ അമിത് ഷാ അറിയിച്ചിരുന്നത്. എന്നാൽ ഔദ്യോഗിക തിരക്കുകള്‍ മൂലമാണ് അമിത് ഷായുടെ സന്ദര്‍ശനം നീട്ടിവെച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം കേരളസന്ദര്‍ശനം റദ്ദാക്കിയതല്ലെന്നും, നീട്ടിവെച്ചതാണെന്നും സംസ്ഥാന ബിജെപി നേതൃത്വം വ്യക്തമാക്കി. പുതിയ തിയതി ഉടന്‍ തീരുമാനിക്കുമെന്ന് കേരള ബിജെപി നേതാക്കള്‍ അറിയിച്ചു. അമിത് ഷായുടെ കേരള സന്ദര്‍ശനം പാർട്ടിയുടെ ശക്തിപ്രകടനമാക്കി മാറ്റാനുള്ള ഒരുക്കത്തിലായിരുന്നു ബിജെപി നേതൃത്വം.

കൂടാതെ സംസ്ഥാനത്ത് വർധിച്ച് വരുന്ന മതഭീകരവാദ പ്രവർത്തനത്തിനെതിരെ പോരാട്ടം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നതെന്നും ബിജെപി കേരള ഘടകം നേരത്തെ അറിയിച്ചിരുന്നു. തുടർന്ന് പൊതു റാലി, പൊതു സമ്മേളനങ്ങള്‍, വിവിധ കൂടിക്കാഴ്ചകള്‍ തുടങ്ങിയവയും ബിജെപി നേതൃത്വം പദ്ധതിയിട്ടിരുന്നു.

Related Articles

Latest Articles