ഷൂട്ടിങ് ലൊക്കേഷനിൽ കൃത്യസമയത്ത് എത്താൻ ആരാധകന്റെ ബെെക്കിൽ കയറി യാത്ര ചെയ്ത് അമിതാഭ് ബച്ചൻ. ഗതാഗതക്കുരുക്കിൽ അകപ്പട്ടതോടെയാണ് അമിതാഭ് ബച്ചൻ ആരാധകന്റെ സഹായം തേടുന്നത്.
ആരാധകന്റെ ബെെക്കിൽ യാത്ര ചെയ്യുന്ന ചിത്രം അമിതാഭ് ബച്ചൻ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. മാത്രമല്ല തന്നെ സഹായിച്ച ആരാധകനോട് അമിതാഭ് ബച്ചൻ നന്ദി അറിയിക്കുകയും ചെയ്തു. ബെെക്ക് ഓടിച്ചിരുന്നത് ആരാണെന്ന് അറിയില്ല. പക്ഷേ അയാൾ കൃത്യസമയത്ത് തന്നെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചെന്നും അമിതാഭ് ബച്ചൻ കുറിച്ചു.

