പാക്കിസ്ഥാന് മുന്നറിയിപ്പുമായി വീണ്ടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. ഇന്ത്യ എല്ലായ്‌പ്പോഴും സമാധാനത്തെ പിന്തുണയ്ക്കുമെന്നും.എന്നാൽ ജനങ്ങളുടെ സുരക്ഷയ്ക്ക് ഉണ്ടാകുന്ന ഭീഷണി ഒരിക്കലും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള കേന്ദ്രസർക്കാർ സഹിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. സുരക്ഷയ്ക്ക് ഭീഷണി ഉണ്ടാകുന്ന പക്ഷം ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അമിത് ഷാ മുന്നറിയിപ്പ് നല്‍കി.

