മുംബൈ: സിനിമയില്‍ അവസരം ലഭിക്കാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. പേള്‍ പഞ്ചാബി എന്ന ഇരുപതുകാരിയാണ് താമസിച്ചിരുന്ന ഫ്‌ളാറ്റിന്‍റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാത്രി മഹാരാഷ്ട്രയിലെ ഓഷിവാരയിലാണ് സംഭവം.
സിനിമയില്‍ അവസരം ലഭിക്കാന്‍ നിരവധി തവണ ശ്രമിച്ചിട്ടും പരിശ്രമങ്ങള്‍ ഫലം കാണാത്തതില്‍ പേള്‍ നിരാശയായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കി. ഏതാനും ദിവസങ്ങളായി ജീവിതത്തോട് താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സിനിമയിലെ അവസരം തേടി സമയം കളയുന്നതിനെച്ചൊല്ലി യുവതിയും അമ്മയും തമ്മില്‍ സ്ഥിരമായി വാക്കു തര്‍ക്കമുണ്ടായിരുന്നു. ഇതിന് മുന്‍പ് രണ്ടു തവണ പേള്‍ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സംഭവത്തില്‍ ഓഷിവാര പൊലീസ് കേസ് എടുത്തു.

