തിരുവനന്തപുരം: മാതാ അമൃതാനന്ദമയീ മഠത്തിന്റെ യുവജന വിഭാഗമായ അമൃതാ യുവധർമ്മധാര (അയുദ്ധ്) തിരുവനന്തപുരം ലുലു മാളുമായി ചേർന്ന് അന്താരാഷ്ട്ര യോഗാ ദിനാഘോഷം സംഘടിപ്പിക്കുന്നു.ജൂൺ 21 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ലുലു മാളിൽ നടക്കുന്ന യോഗാ ദിനാഘോഷങ്ങളിൽ പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി മുഖ്യാഥിതിയായി പങ്കെടുക്കും.മാതാ അമൃതാനന്ദമയീ മഠം തിരുവനന്തപുരം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, അയുദ്ധ് കേരളാ കോർഡിനേറ്റർ ബ്രഹ്മചാരി വിവേക് തുടങ്ങിയവരും ചടങ്ങിൻ്റെ ഭാഗമാകും.

