Tuesday, May 14, 2024
spot_img

ഒരു അമേരിക്കൻ തള്ള് അപാരത; പിണുവിന്റെ നിഘണ്ടുവിൽ അസാധ്യം എന്നൊരു വാക്കില്ലത്രേ !

നമ്മുടെ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അങ്ങ് അമേരിക്കയിൽ പോയി തള്ളിയ തള്ളാണ് സുഹൃത്തുക്കളെ നമ്മൾ ഇപ്പോൾ കണ്ടത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിഘണ്ടുവിൽ അസാധ്യം എന്നൊരു വാക്കില്ലത്രേ. മുഖ്യമന്ത്രിയുടെ ഇച്ഛാശക്തി കാരണം കേരളത്തിലെ 4 വരി ദേശീയപാതകൾ 6 വരി ആകുന്നു എന്നാണ് നമ്മുടെ സ്പീക്കറുടെ അമേരിക്കൻ തള്ള്. ദേശീയപാത വികസനത്തിന് ചില്ലിക്കാശ് പോലും ചെലവാക്കാതെ, കിലോമീറ്ററിന് 100 കോടി രൂപ വരെ ചെലവ് കൊണ്ടെത്തിച്ചിട്ടാണ് ഈ തള്ളുന്നതെന്നു ഓർക്കണം. എന്നാൽ ഷംസീറിന്റെ മുഴുവൻ അമേരിക്കൻ തള്ളും ഇപ്പോൾ പൊളിച്ചടുക്കുകയാണ് സോഷ്യൽ മീഡിയ.

കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി കേരളത്തിലെ ദേശീയപാതയ്ക്ക് വരുന്ന ചെലവും മറ്റും വിശദമാക്കുന്ന ഒരു വിഡിയോയാണ് ഷംസീറിന്റെ തള്ളിനു മറുപടിയായി ഇപ്പോൾ സോഷ്യൽ മീഡിയ നൽകുന്നത്. കേരളത്തിലെ പുതിയ ദേശീയ പാത നിർമാണത്തിന് ഒരു കിലോമീറ്ററിന് ഏകദേശം 100 കോടി രൂപയാണ് ചെലവ്. ദേശീയപാത നിർമാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന്റെ ചെലവിന്റെ 25 % പിണറായി വിജയൻ നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ആ വിഹിതം നൽകാനുള്ള സാഹചര്യം ഇപ്പോൾ കേരളത്തിനില്ല എന്ന് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് ഹൈവേ പൂർത്തിയാക്കാൻ സംസ്ഥാന GST ഒഴിവാക്കാൻ കേന്ദ്രം നിർദേശിച്ചിരുന്നു. എന്നാൽ അതിനും പിണറായി വിജയൻ തയാറായിരുന്നില്ല. എന്നിട്ടാണ് ഈ തള്ള്…അതുകൊണ്ട് പൊന്നു സഖാക്കളേ….കേരളത്തിൽ ഹൈവേ വികസനം നടക്കുന്നത് കേന്ദ്ര സർക്കാരിന്റെ ഇച്ഛാശക്തി ഒന്ന് കൊണ്ടു മാത്രമാണെന്നത് ജനങ്ങൾക്ക് എന്തായാലും അറിയാം. അതു കൊണ്ട് എത്ര ഫ്ലെക്സ് വച്ചിട്ടും കാര്യമില്ല. സ്ഥലം ഏറ്റെടുക്കാൻ പോലും സംസ്ഥാനത്തിന് ആവുന്നില്ല. ഇന്ന് ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും 6 വരിയും 8 വരിയുമുള്ള പുതിയ നിരവധി ഹൈവേകൾ നരേന്ദ്ര മോദി സർക്കാർ നിർമ്മിച്ചു കഴിഞ്ഞു. എന്നാൽ കേരളം ഏറ്റവും പിന്നിലാണ്. അത് മനസിലാക്കി ഈ തള്ള് നിറുത്തി ഹൈവേ വികസനത്തിന് അടിസ്ഥാന സൗകര്യങ്ങൾ എങ്കിലും ചെയ്യാൻ ശ്രമിക്കണം. അത് തന്നെയാണ് ജനങ്ങളുടെ ആവശ്യവും.

Related Articles

Latest Articles