Friday, May 10, 2024
spot_img

പട്ടാപ്പകൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം;നിർണ്ണായകമായ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്,യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലം:കഴിഞ്ഞദിവസം വൈകിട്ട് ആണ് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.കൊല്ലം കിഴക്കേമാറനാട്‌ സ്വദേശി മനുവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.കൊലപാതകം നടത്തുവാനായി പ്രതി സൃഷ്ടിച്ച മനപൂർവ്വമുണ്ടാക്കിയ വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മനുവിനെ പിന്നിലൂടെ എത്തി കാർ കയറ്റി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. എഴുകോൺ വട്ടമൺകാവിലാണ് വെള്ള നിറത്തിലുള്ള കാർ മനുവിനെ ഇടിച്ചു വീഴ്ത്തിയത്.

വണ്ടിയുടെ നമ്പർ മറച്ചുവച്ച നിലയിലായിരുന്നു. വണ്ടിയിടിച്ച് മനു റോഡിന്റെ വശത്തേക്ക് വീണുപോയതാണ് രക്ഷയായത്. മുന്നോട്ടു പോയ കാർ വീണ്ടും തിരികെയെത്തി മനുവിനെ വീണ്ടും ഇടിക്കാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്.പരുക്കേറ്റ മനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കാറിൽ ഉണ്ടായിരുന്ന യുവാക്കളെ മനു തിരിച്ചറിഞ്ഞതായാണ് വിവരം. ഒരു ഉത്സവവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ നേരത്തെ കലഹം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയാകാം ഇതെന്നാണ് സംശയം. സിസിടിവി ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ പ്രകാരം പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles