Sunday, October 4, 2026

കാശ്മീരിലെ കുപ്‌വാരയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർക്ക് വീര മൃത്യു ; മരിച്ചത് ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും മറ്റ് രണ്ട് സൈനിക ഉദ്യോഗസ്ഥരും

ജമ്മു കാശ്മീരിലെ കുപ്‌വാരയിൽ കൊക്കയിലേക്ക് വാഹനം മറിഞ്ഞ് മൂന്ന് സൈനികർ മരിച്ചു. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും മറ്റ് രണ്ട് സൈനിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്. കുപ്‌വാരയിലെ മച്ചൽ സെക്ടറിൽ പതിവ് ഓപറേഷൻ നടത്തുകയായിരുന്ന ഇവരുടെ വാഹനം മഞ്ഞുമൂടിയ ട്രാക്കിൽ നിന്നും തെന്നിമാറി മലയിടുക്കിലേക്ക് വീഴുകയായിരുന്നു.

അപകട സ്ഥലത്ത് തന്നെ മൂന്ന് പേരും മരിച്ചിരുന്നു. മരിച്ച സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Articles

Latest Articles