Saturday, October 24, 2026

നാട്ടുകാരുടെ ആശങ്കകൾക്ക് വിരാമം; മൂന്നാറിനെ വിറപ്പിച്ച കടുവ കുടുങ്ങി, കുടുങ്ങിയത് ഇന്ന് വീണ്ടും പശുവിന് നേരെ ആക്രമണം നടത്തിയതിന് ശേഷം

ഇടുക്കി: മൂന്നാർ നൈമക്കാട് പ്രദേശവാസികളെ ആശങ്കയിലാക്കിയ കടുവ കുടുങ്ങി.മൂന്നാറിലെ പശുക്കളെ കടിച്ചുകൊന്ന കടുവയാണ് കുടുങ്ങിയത്. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസമായി കടുവ പ്രദേശവാസികളുടെ ഉറക്കം കെടുത്തിയിരുന്നു. ഇതിനോടകം നിരവധി പശുക്കളെയാണ് കടുവ കൊന്നത്.

അതേസമയം, ഇന്ന് വീണ്ടും പശുവിന് നേരെ കടുവയുടെ ആക്രമണമുണ്ടായിരുന്നു. കടലാർ എസ്റ്റേറിൽ മേയാൻ വിട്ട പശുവിനെയണ് കടുവ ആക്രമിച്ചത്. നെയമക്കാട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമങ്ങൾക്കിടെയാണ് കടുവ കടലാർ എസ്റ്റേറ്റിലും ഭീതി പറത്തിയത്.

ഉച്ചയ്ക്ക് 12 മണിയോടെ കടലാർ സ്വദേശി വേലായുധന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന വേലായുധൻ തലനാരിഴക്കാണ് കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷെപെട്ടത്.

Related Articles

Latest Articles