cricket

ഒരു ഇംപാക്ടുമുണ്ടാക്കാത്ത ഒരു ഇംപാക്ട് പ്ലയർ !റിയാൻ പരാഗിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ

ജയ്പുർ : ഗുജറാത്തിനെതിരെ കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ രാജസ്ഥാൻ ആരാധകരുടെ കടുത്ത നിരാശ വിമർശനത്തിലേക്ക് വഴിമാറുന്നു. ഇങ്ങനെ പോയാൽ ടീമിന് ഒരിക്കലും കരകയറാൻ സാധിക്കില്ല എന്നാണ് ആരാധകരുടെ വാദം. കഴിഞ്ഞ മത്സരത്തിൽ ‘ഇംപാക്ട് പ്ലയറാ’യി ഇറങ്ങി യാതൊരു ഇംപാക്ടും നൽകാതെ മടങ്ങിയ യുവ ബാറ്റർ റിയാൻ പരാഗിനോടാണ് ആരാധകർക്ക് കൂടുതൽ രോഷം. എത്ര അവസരങ്ങൾ നൽകിയാലും പരാഗ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ പരാഗിന് സാധിക്കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

‘2019ൽ 160 റൺസ് ശരാശരി 32, 2020ൽ 86 റണ്‍സ് ശരാശരി 12, 2021ൽ 93 റൺസ് ശരാശരി 11, 2022ൽ 183 റൺസ് ശരാശരി 16, 2023ൽ 54 റൺസ് ശരാശരി 13 എന്നിങ്ങനെയാണ് ഐപിഎല്ലിൽ പരാഗിന്റെ റൺ സമ്പാദ്യം. ഐപിഎലിലെ ഏ‌റ്റവും വലിയ ഫ്രോഡല്ലേ ഇയാൾ?’ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇത്ര മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ഒരാൾക്ക് ടീം എന്തിനാണ് വീണ്ടും അവസരം കൊടുക്കുന്നതെന്നും ആരോധകർ രോഷത്തോടെ ചോദിക്കുന്നു.

‘ഐപിഎലിലെ ഏറ്റവും മോശം കളിക്കാരൻ, ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ ഫ്രോഡ്’ എന്നിങ്ങനെ ആരാധകർ സമൂഹമാധ്യമത്തിൽ പരാഗിനെതിരെയുള്ള രോഷം പങ്കുവച്ചു. ‘അവൻ നല്ല ഫിനിഷറാണ്, ഒരുനാൾ അവൻ രാജസ്ഥാനു വേണ്ടി ഫിനിഷ് ചെയ്യും’ തുടങ്ങിയ പരിഹാസങ്ങളാണ് ട്വിറ്ററിൽ നിറയെ.

ഈ സീസണിലെ ആദ്യ മത്സരങ്ങളിലെ മോശം ഫോം കാരണം പരാഗിനെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇന്നലെ ഗുജറാത്തിനെതിരെ ഇംപാക്ട് പ്ലയറായാണ് പരാഗ് ഇറങ്ങിയത്. എന്നാൽ ആറു പന്തിൽ നാലു റൺസ് മാത്രമേ താരത്തിന് നേടാനായുള്ളൂ. ഈ സീസണിൽ 58 റൺസ് മാത്രമാണ് പരാഗിന്റെ സമ്പാദ്യം.

B4 Admin

Recent Posts

ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം. തുടര്‍ന്ന് മതം മാറാന്‍ മര്‍ദ്ദനവും ഭീഷണിയും, മുസ്ലീം യുവാവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതി

ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…

1 hour ago

തറക്കല്ലിടാതെ വോട്ട് ചോദിക്കില്ല. കേരളത്തിന് എയിംസ് വരുമെന്ന ഉറപ്പില്‍ സുരേഷ് ഗോപി. സ്ഥലമേറ്റെടുക്കലില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…

2 hours ago

ലോകശ്രദ്ധ നേടി മോദിയുടെ സമാധാന ദൗത്യം. ഇന്ത്യ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഏറ്റവും സമഗ്രമെന്ന് യുക്രെയ്ന്‍. നന്ദി അറിയിച്ച് റഷ്യ

മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…

2 hours ago

വന്ദേ മാതരം പ്രസംഗങ്ങളില്‍ ഒതുങ്ങരുത്. ചരിത്രവും സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയാക്കണമെന്ന് കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…

2 hours ago

ഓടുന്ന ബസില്‍ കോളേജ് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി. കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ രോഷം പുകയുന്നു

സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…

8 hours ago

ഭരണത്തലവനായി കാല്‍ നൂറ്റാണ്ട്. ദില്ലി ശ്രീ വിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ച് പ്രധാനമന്ത്രി മോദി

ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…

9 hours ago