Tuesday, November 3, 2026

പാറശാലയിൽ ലഹരി മാഫിയ സംഘം ഗൃഹനാഥന്റെ ചെവി വെട്ടിയെടുത്ത സംഭവം;സംഘത്തിലെ രണ്ട് പേർ പോലീസ് പിടിയിൽ

പാറശാലയിൽ ലഹരി മാഫിയ ഗൃഹനാഥന്റെ ചെവി വെട്ടിയെടുത്ത സംഭവത്തിൽ
ലഹരി മാഫിയ സംഘത്തിലെ രണ്ടു പേർ പിടിയിലായി. ആലമ്പാറ സ്വദേശികളായ അനീഷ്,അബിൻ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇരുവരും ഒളിവിലായിരുന്നു. പ്രതികളെ എറണാകുളത്തു നിന്നാണ് പോലീസ് അറസ്റ് ചെയ്തത്.

അതേസമയം, ലഹരി മാഫിയ സംഘ തലവൻ മിഥുനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പരശുവയ്ക്കൽ സ്വദേശി അജിയെയാണ് ലഹരി മാഫിയ സംഘം ആക്രമിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. രാത്രി 10 മണിയോടെ അജിയുടെ വീട്ടിൽ കയറിയ പ്രതികൾ അജിയെ മർദിക്കുകയായിരുന്നു. കൂടാതെ കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് അജിയുടെ ചെവിയെ വെട്ടുകയും ചെയ്തു. ഇത് കണ്ട് പിടിച്ചു മാറ്റാനെത്തിയ അജിയുടെ ഭാര്യ വിജിക്കും 9 വയസ്സുള്ള മകള്‍ക്കും മർദനമേറ്റിരുന്നു.

Related Articles

Latest Articles