Wednesday, September 23, 2026

നിറപ്പകിട്ടാർന്ന കലോത്സവ വേദികളിലെ ആരവങ്ങൾക്കിടയിൽ അരങ്ങുതകർത്ത ഈ കൊച്ചു മിടുക്കി ഇപ്പോൾ ആരാണെന്ന് അറിയാമോ ?

കോഴിക്കോട് :നിറപ്പകിട്ടാർന്ന കലോത്സവ കാഴ്‌ചകൾ കോഴിക്കോട് അരങ്ങേറുമ്പോൾ ശ്രദ്ധേയമായ ഒരു കൊച്ചു മിടുക്കിയുടെ ചിത്രമാണ് ഇന്ന് കാണാനിടയായത്.സുന്ദരിയായ ഈ മിടുക്കി ഇന്ന് ആരാണെന്നും എന്താണെന്നും ഏത് പദവിയിലിരിക്കുന്ന ആളെണെന്നതും കൗതുകം സൃഷ്ടിക്കുന്നതാണ്.കേരളത്തിന്റെ ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ആണ് ഈ കൊച്ചു മിടുക്കി എന്ന് വിശ്വസിക്കാൻ പറ്റുന്നുണ്ടോ ?പഠന കാലത്ത് കലോത്സവ വേദികളിലെ സ്ഥിര സാന്നിധ്യമായിരുന്നു വീണാ ജോർജ്ജ്.പങ്കെടുത്ത ഇനത്തിലെല്ലാം സമ്മാനം വാങ്ങിയിരുന്ന കാലം നമ്മുടെ മന്ത്രിക്കും ഉണ്ടായിരുന്നു.

കാസർകോട് നടന്ന കലോത്സവ മേളയിൽ പെൺകുട്ടികളുടെ മോണോ ആക്ടിൽ രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന പത്തനംതിട്ട മൈലപ്ര എം. ബി. ഇ. എം. എച്ച്. എസിലെ പത്താംതരം വിദ്യാർത്ഥിനി വീണാ കുര്യാക്കോസ് എന്ന വീണാ ജോർജ്ജ് പിന്നെത്തെ വർഷം പ്രഥമസ്ഥാനം കൊയ്തെടുത്തു.കർണ്ണന്റെയും കുന്തിദേവി യുടെയും കഥാംശം ചാലിച്ച ഭാവപ്രകടനമായിരുന്നുആദ്യം അവതരിപ്പിച്ചതെങ്കിൽ പിന്നീട് കൗരവ സഭയിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട പാഞ്ചാലിയുടെ ദീനരൗദ്ര ഭാവങ്ങളുമായാണ് വീണ അരങ്ങു തകർത്തത്.മത്സരം അവസാനിച്ചിട്ടും സദസ്യരിൽ പലരും വീണയുടെ ഭാവപ്രകട നത്തെ പ്രശംസിച്ചു.പത്തനംതിട്ട ബാറിലെ അഭിഭാഷകനായ പി. സി. കുര്യാക്കോസിൻറ പുത്രിയാണ് ഇന്നത്തെ സംസ്ഥാന ആരോഗ്യമന്ത്രിയും മോണോ ആക്ടിലെ മിടുക്കിയുമായിരുന്നു മന്ത്രി വീണാ ജോർജ്ജ്.

Related Articles

Latest Articles