Friday, October 23, 2026

വീണ്ടും പോലീസ് സേനക്ക് അപമാനം ;ഡ്രൈവിങ്ങ് ടെസ്റ്റിനിടെ യുവതിയുടെ ശരീരത്തില്‍ കയറിപ്പിടിച്ചു, സസ്‌പെന്‍ഷനിലായ എംവിഐ ഉദ്യോഗസ്ഥൻ അറസ്റ്റില്‍

മലപ്പുറം: പോലീസ് സേനക്ക് ദിനംപ്രതി അപമാനകരമായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് ഇപ്പോൾ എംവിഐ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.ഒളിവിലായിരുന്ന മോട്ടോര്‍ വാഹന വകുപ്പിലെ ഇന്‍സ്‌പെക്ടര്‍ സി ബിജു ആണ് അറസ്റ്റിലായത്.നവംബര്‍ 17 -ന് നാല് ചക്ര വാഹന ലൈസന്‍സിനുള്ള റോഡ് ടെസ്റ്റിനിടെ വി ബിജു, അപമര്യാതയായി പെരുമാറിയെന്നും ശരീരത്തില്‍ കയറിപ്പിടിച്ചെന്നും കാട്ടി യുവതി കഴിഞ്ഞ 24 -ന് ആണ് മലപ്പുറം വനിതാ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.ഇതേത്തുടര്‍ന്ന് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. പരാതി ഉയര്‍ന്നതോടെ മോട്ടോര്‍ വാഹന വകുപ്പ് ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ്‌ ചെയ്തു.

പോലീസ് കേസെടുത്തതോടെ ബിജു ഫോണ്‍ സ്വച്ച് ഓഫ്‌ ചെയ്ത് ഒളിവില്‍ പോവുകയായിരുന്നു. വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ നിന്ന് മലപ്പുറം ഇന്‍സ്‌പെക്ടര്‍ ജോബി തോമസിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു. മലപ്പുറം വനിതാ പോലീസ് സ്‌റ്റേഷനിലെത്തിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയതായി വനിതാ സ്‌റ്റേഷന്‍ എസ്‌ ഐ പി കെ സന്ധ്യാ ദേവി പറഞ്ഞു

Related Articles

Latest Articles