Sunday, April 28, 2024
spot_img

അന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കും;വർഷങ്ങളായി സർക്കാരിന്റെ പക്കലുള്ള കരട് ബിൽ വീണ്ടും ഉയർന്ന് വന്നത് ഇലന്തൂർ നരബലിക്ക് പിന്നാലെ

തിരുവനന്തപുരം :ഒരു വർഷമായി സർക്കാരിന്റെ പക്കലുള്ള കരട് ബിൽ, ഇലന്തൂർ നരബലിക്ക് പിന്നാലെയാണ് വീണ്ടും ഉയർന്ന് വന്നത്.വർഷങ്ങൾക്ക് ശേഷം കരട് ബിൽ ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും.ഇലന്തൂരിൽ നടന്ന നരബലിക്ക് പിന്നാലെയാണ് ബില്ല് പരിഗണനയ്‌ക്കെടുക്കുന്നത്.
ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്ന് നീക്കുന്നതിനുള്ള കരട് ബില്ലും ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് വരും.

അതേസമയം സഹകരണ മേഖലയിലെ ക്രമക്കേടുകൾ തടയാനും സമ്പൂർണ പരിഷ്കരണവും ലക്ഷ്യമിട്ടുള്ള മൂന്നാം സഹകരണ ഭേദഗതി ബില്ലിന്റെ പരിഷ്കരിച്ച കരടും ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും. സഹകരണ ബാങ്കുകളുടെയും പ്രാഥമിക സഹകരണ സംഘങ്ങളുടെയും നിയന്ത്രണത്തിനുള്ള നിർദേശങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. സഹകരണസ്ഥാപനങ്ങളിലെ അറ്റൻഡന്റുമാർ, വാച്ച്മാൻമാർ തുടങ്ങിയ ലാസ്റ്റ്ഗ്രേഡ് നിയമനങ്ങൾ സഹകരണസ്ഥാപനങ്ങളുടെ ഭരണസമിതികളുടെ നിയന്ത്രണത്തിൽ നിന്ന് മാറ്റി സഹകരണ പരീക്ഷാബോർഡിന് വിടണമെന്നും കരട് ബില്ലിൽ ശുപാർശയുണ്ടെന്നാണറിയുന്നത്.

Related Articles

Latest Articles