തിരുവനന്തപുരം : ജഗതിയിലെ പുതുപ്പള്ളി ഹൗസിലെത്തിച്ച അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവസാനനോക്ക് കാണുവാൻ എത്തിയത് വൻ ജനാവലി. 2.20-ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വിലാപയാത്രയായാണ് വസതിയിലെത്തിച്ചത്.

പുതുപ്പള്ളി ഹൗസിലെ പൊതുദര്‍ശനത്തിനുശേഷം വൈകുന്നേരം മൂന്നു മണിയോടെ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ പൊതുദർശനമൊരുക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇതിലും വളരെ വൈകിയാണ് പുതുപ്പള്ളി ഹൗസില്‍ മൃതദേഹം എത്തിക്കാന്‍ സാധിച്ചത്. പുതുപ്പള്ളി ഹൗസിലെ പൊതുദർശനത്തിന് ശേഷം ദര്‍ബാര്‍ ഹാളിൽ മൃതദേഹം പൊതുദർശനത്തിനായി കൊണ്ടു വരും.ശേഷം പാളയം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ എത്തിക്കും. പിന്നീട് കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനിലും പൊതുദര്‍ശനമുണ്ടാവും.

