Monday, May 13, 2024
spot_img

സ്ഥിതിഗതികൾ അതീവ ഗുരുതരം !റഷ്യൻ ബാലിസ്റ്റിക് മിസൈൽ ആക്രമണപേടിയിൽ യുക്രെയ്ൻ നഗരങ്ങൾ

രാജ്യത്തിന്റെ തെക്കൻ തുറമുഖമായ ഒഡേസയും മൈക്കോളൈവ്, ഡൊനെറ്റ്‌സ്‌ക്, കെർസൺ, സപ്പോരിജിയ, ഡിനിപ്രോപെട്രോവ്‌സ്‌ക് പ്രദേശങ്ങളും റഷ്യൻ ഡ്രോൺ ആക്രമണ ഭീഷണിയിലാണെന്ന് യുക്രെയ്ൻ വ്യോമസേന. പോൾട്ടാവ, ചെർകാസി, ഡിനിപ്രോപെട്രോവ്സ്ക്, ഖാർകിവ്, കിറോവോഹ്രാദ് എന്നീ പ്രദേശങ്ങളിൽ റഷ്യ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഏതു നിമിഷവും ആക്രമണം നടത്തിയേക്കാമെന്നും വ്യോമസേന അറിയിച്ചു.

കരിങ്കടൽ വഴിയുള്ള ധാന്യ കയറ്റുമതി കരാറിലെ പങ്കാളിത്തം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ റഷ്യ കരാറിൽ നിന്ന് പിൻമാറിയ പശ്ചാത്തലത്തിലാണ് ആക്രമണ ഭീഷണി . വ്യവസ്ഥകൾ പാലിച്ചാൽ മാത്രമേ കരാറിലേക്ക് മടങ്ങുകയുള്ളൂവെന്ന് റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ ഐക്യരാഷ്ട്രസഭയും തുർക്കിയും ചേർന്ന് നടത്തിയ ഈ കരാറിലൂടെ സംഘർഷം മൂലം സ്തംഭിച്ച ഉക്രേനിയൻ ധാന്യകയറ്റുമതി സാധ്യമാക്കുകയും അതിലൂടെ ആഗോള ഭക്ഷ്യ പ്രതിസന്ധി ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

മുൻകരുതൽ നടപടികളായി കരാർ നീട്ടാൻ റഷ്യ വിസമ്മതിച്ചതിനെത്തുടർന്ന്, തീരപ്രദേശമായ ഒഡെസയിൽ ഉക്രെയ്ൻ വ്യോമ പ്രതിരോധം സജീവമാക്കിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

Related Articles

Latest Articles