Saturday, September 19, 2026

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ വേദി ഉയരുന്നു; കാൽനാട്ടൽ കർമ്മം ആചാരപരമായി നടന്നു; 20 ന് ശ്രീപത്മനാഭ സ്വാമിയുടെ തിരുനടയിൽ നാരീശക്തിയുടെ പ്രതീകമായി ആയിരം ദീപങ്ങൾ തെളിയും

തിരുവനന്തപുരം: ഇക്കൊല്ലത്തെ അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ വരവറിയിച്ചുകൊണ്ട് പന്തലിന്റെ കാൽനാട്ടൽ കർമ്മം നടന്നു. ഏപ്രിൽ 21 മുതൽ 25 വരെ സ്വാമി സത്യാനന്ദ സരസ്വതി നഗർ ആയ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലാണ് സമ്മേളനം നടക്കുക. ഹിന്ദു ധർമ്മ പരിഷത് ആണ് ഹിന്ദുമഹാ സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്നത്തെ കാൽനാട്ടൽ കർമ്മത്തിൽ ഹിന്ദു ധർമ്മ പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ എം. ഗോപാൽ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. സമ്മേളനത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള രഥയാത്ര ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്.

ഏപ്രിൽ 20 വൈകുന്നേരം അഞ്ചുമണിക്ക് ഹിന്ദുമഹാ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ദീപക്കാഴ്ച്ച ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നടക്കും. നാരീശക്തിയുടെ പ്രതീകമായി ആയിരം ദീപങ്ങളാണ് അനന്തപുരിയിൽ തെളിയുക. 21 ന് ഗായത്രി ഹോമത്തോടെ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് തുടക്കമാകും. സമകാലിക ഹിന്ദുവിന്റെ സാമൂഹിക ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളിൽ സെമിനാറുകൾ, ചർച്ചകൾ, പ്രഭാഷണങ്ങൾ തുടങ്ങിവ തുടർന്നുള്ള അഞ്ചു ദിനരാത്രങ്ങളിൽ നടക്കും. ജഗദ്ഗുരു സത്യാനന്ദ സരസ്വതി സ്വാമിയാണ് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് തുടക്കമിട്ടത്. നിലവിൽ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിലാണ് എല്ലാവർഷവും സമ്മേളനം നടക്കുന്നത്. ഇക്കൊല്ലത്തെയും ഹിന്ദു മഹാസമ്മേളനത്തിന്റെ തത്സമയക്കാഴ്ചകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി ഒരുക്കുന്നത് തത്വമയി നെറ്റ്‌വർക്കാണ്

Related Articles

Latest Articles