തിരുവനന്തപുരം: ഓർത്തഡോക്സ് സഭ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ യൂലിയോസ് ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ ഹരിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.
വിഷു സദ്യയ്ക്കായാണ് അദ്ദേഹം എത്തിയത്. നേരത്തെ ഈസ്റ്റർ ദിനത്തിൽ ഹരി യൂലിയോസിനെ സന്ദർശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയിൽ യൂലിയോസ് നടത്തിയ മോദി, ആർ എസ് എസ് അനുകൂല പരാമർശങ്ങൾ രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

