തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ വേദി ഉയരുകയാണ്. സത്യാനന്ദ സരസ്വതി സ്വാമികൾ തുടങ്ങി വെച്ചതും പരമേശ്വർജി മുന്നോട്ട് നയിച്ചതും പിന്നെ നിലച്ചു പോയതുമായ ഹിന്ദു ധർമ്മ സംവാദത്തിന്റെ മഹാവേദി ഹിന്ദു ധർമ്മ പരിഷത്തിന്റെ പ്രവർത്തകരായ കുറച്ചു ചെറുപ്പക്കാരുടെ ഉത്സാഹത്തിൽ ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഉണർന്നെഴുന്നേൽക്കുകയാണ്. ഏപ്രിൽ 27 മുതൽ മെയ് 1 വരെയാണ് അനന്തപുരി ഹിന്ദു മഹാസമ്മേളനം നടക്കുക.

വരുന്ന 27 ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം സൗത്ത് ഫോർട്ട് പ്രിയദർശിനി ഹാളിൽ വച്ച് നടക്കുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനം കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. സംപൂജ്യ ചിദാനന്ദപുരി സ്വാമികള്‍ മുഖ്യ പ്രഭാഷണം നടത്തും.തുടർന്ന് അതിന് ശേഷമുള്ള അഞ്ച് ദിവസങ്ങള്‍ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖര്‍ ഈ വേദിയിലെത്തും. ഒപ്പം കുറച്ച് യുവ പ്രതിഭകളെ കണ്ടെത്തുകയും അവര്‍ക്കും വേദി ഒരുക്കുകയും ചെയ്യും. അതേസമയം ഡിസംബര്‍ 29ന് ഹൈന്ദവ പ്രതിരോധ ദിനത്തിലാണ് അനന്തപുരി ഹിന്ദുമഹാ സമ്മേളനം -2022ലെ സ്വാഗത സംഘത്തിന്റെ രൂപീകരണ യോഗവും നടന്നത്.

