Tuesday, May 21, 2024
spot_img

ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക തിരിച്ചറിയല്‍ രേഖ പ്രഖ്യാപിച്ച് മന്ത്രി ആര്‍ ബിന്ദു

തൃശൂര്‍: സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക തിരിച്ചറിയല്‍ രേഖ നല്‍കുന്നതിനുള്ള പദ്ധതിക്ക് ഇരിങ്ങാലക്കുടയില്‍ തുടക്കമായി. ഭിന്നശേഷിക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ നല്‍കുന്നതുമായി ബന്ധപ്പെട്ട് കല്ലേറ്റുംകരയിൽ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉദ്‌ഘാടനം ചെയ്തു.

ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പെട്ടന്നുനടക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പ്രക്രിയ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന് മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും. തുടര്‍ന്ന് വിവരശേഖരണത്തിനാവിശ്യമായ സോഫ്റ്റ്‌വെയര്‍ പരിചയപ്പെടുത്തുന്നതിനുള്ള പ്രത്യേക പരിശീലന പരിപാടി 21, 22 തിയതികളിലായി വിവിധ പഞ്ചായത്തുകളില്‍ നടക്കുമെന്നും അധികൃതർ അറിയിച്ചു.

ജനപ്രതിനിധികള്‍, അങ്കണവാടി, ആശാവര്‍ക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിക്കും. ശേഖരിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്ത് ഇതിനകം ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക് പ്രത്യേക ക്യാമ്ബുകള്‍ സംഘടിപ്പിക്കും.

Related Articles

Latest Articles