Thursday, March 28, 2024
spot_img

കരമന അനന്തു ഗിരീഷ് വധക്കേസിൽ മുഴുവൻ പ്രതികളും പിടിയില്‍

തിരുവനന്തപുരം: കരമന അനന്തു ഗിരീഷ് വധക്കേസിൽ എല്ലാ പ്രതികളും പിടിയിലായി. ഒളിവിലായിരുന്ന സുമേഷാണ് ഇന്നലെ പിടിയിലായത്. 14 പ്രതികളാണ് കേസിലുള്ളത്. അതേ സമയം കേസിൻറെ അന്വേഷണം ഫോർ‍ട്ട് അസി.കമ്മീഷണർ പ്രതാപൻ നായർക്ക് കൈമാറും.

പ്രതികള്‍ക്കതിരെ എസ് സി എസ് ടി വിഭാഗത്തിലുള്ളവർക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കാനുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് ഫോ‌ർട്ട് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. അന്വേഷണത്തിലെ വീഴ്ചകളുണ്ടെന്ന് ചൂണ്ടികാട്ടി അനന്ത് ഗിരീഷിൻറെ അമ്മ ഡിജിപിക്ക് പരാതി നൽകിയിരുന്നു. റിമാഡിൽ കഴിയുന്ന അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കരമന അരശുമൂട് നിന്ന് പട്ടാപകല്‍ പ്രതികള്‍ അനന്തു ഗിരീഷിനെ തട്ടികൊണ്ടുപോയത്. ബൈക്കിൽ ഒരുകടയിലേക്ക് ജ്യൂസ് കഴിക്കാനായി എത്തിയ അനന്തുവിനെ മർദ്ദിച്ച ശേഷം പ്രതികളായ ബാലുവും ഹരിയും ബൈക്കിന്റെ നടുവിൽ ഇരുത്തിക്കൊണ്ടുപോവുകയായിരുന്നു.

കരമന ദേശീയപാതക്കു സമീപമുള്ള കുറ്റിക്കാട്ടിൽ ക്കൊണ്ടുവന്നാണ് അനന്തുവിനെ കൊലപ്പെടുത്തിയത്. ആദ്യം കൈയ്യിലെ ഞരമ്പ് മുറിച്ച ശേഷം പിന്നീട് ക്രൂരമായി മർദ്ദിച്ച ശേഷമായിരുന്നു കൊലപാതകം. അനന്തു മരിച്ചുവെന്ന ഉറപ്പായതോടെ പ്രതികള്‍ മൊബൈൽ ഫോണ്‍ ഓഫ് ചെയ്ത് രക്ഷപ്പെടുകയായിരുന്നു. കൊഞ്ചിറ വിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പ്രതികളുടെ സുഹൃത്തായ കൊവ്വുവാവയെ അനന്തുവിൻറെ സുഹൃത്തുക്കൾ മർദ്ദിച്ചിരുന്നു. ഇതിനുള്ള പ്രതികാരമാണ് അനന്തുവിൻറെ കൊലയെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Latest Articles