Sunday, June 2, 2024
spot_img

നടന്‍ ജോണ്‍ എബ്രഹാമിന്റെ ജെ എ എന്റര്‍ടെയ്‍‍ന്‍‍മെന്‍റ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാള ചിത്രം; അനശ്വര രാജൻ നായികയായി എത്തുന്ന ‘മൈക്ക്’ നാളെ തിയറ്ററുകളില്‍

നടന്‍ ജോണ്‍ എബ്രഹാമിന്റെ ജെ എ എന്റര്‍ടെയ്‍‍ന്‍‍മെന്‍റ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാള ചിത്രം ‘മൈക്ക്’ നാളെ തിയേറ്ററുകളിലെത്തും. അനശ്വര രാജന്‍ ആണ് നായിക ആയി എത്തുന്ന ചിത്രത്തിൽ പുതുമുഖ നടന്‍ രഞ്ജിത് സജീവ് ആണ് നായകനായി എത്തുന്നത്.

വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി മുന്‍പ് പുറത്തുവന്ന ട്രെയിലറിനും മറ്റ് അപ്ഡേറ്റുകള്‍ക്കും വന്‍ സ്വീകാര്യത ആയിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. രഞ്ജിത്ത് സജീവ് മലയാള സിനിമ രംഗത്ത് തിളങ്ങാന്‍ പോകുന്ന യുവനായകന്‍ ആണെന്നുള്ളതിന് ഉറപ്പു പറയുന്നതാണ് ഇതുവരെ റിലീസ് ആയ ചിത്രത്തിലെ ട്രെയിലറും ഗാനങ്ങളും സൂചിപ്പിക്കുന്നത്.

തകർപ്പൻ ചുവടുകളുമായി രഞ്ജിത്തിന്റെ മൈക്കിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിം​ഗ് ആണ്. രഞ്ജിത്തിനൊപ്പം മൈക്കിലെ ഗാനത്തിന് ചുവടുവച്ചു റംസാന്‍ മുഹമ്മദും മറ്റു സോഷ്യല്‍ മീഡിയാ താരങ്ങളും എത്തിയിരുന്നു.

Related Articles

Latest Articles