Saturday, May 18, 2024
spot_img

ഇനി ‘ആറാം പാതിര’; പുതിയ കേസുമായി അന്‍വര്‍ ഹുസൈന്‍ വരുന്നു; പോസ്റ്റർ പുറത്തുവിട്ട് ചാക്കോച്ചൻ

2020 -ല്‍ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ ‘അഞ്ചാം പാതിര’യുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച്‌ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. കഴിഞ്ഞ ജനുവരി 10ന് തിയേറ്ററില്‍ എത്തിയ ചിത്രം കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ആറാം പാതിരാ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മിഥുന്‍ മാനുവല്‍ പുറത്ത് വിട്ടു.

മുഴുനീള ക്രൈം ത്രില്ലറായ അഞ്ചാം പാതിര പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു. കുഞ്ചാക്കോ ബോബന്‍, ഉണ്ണിമായാ പ്രസാദ്, ജിനു ജോസഫ്, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, ദിവ്യാ ഗോപിനാഥ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. അഞ്ചാം പാതിരയുടെ അതേ ടീം തന്നെയാണ് ആറാം പാതിരയിലും ഒന്നിക്കുന്നത്.

‘അന്‍വര്‍ ഹുസൈന്‍ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു. ആറാം പാതിരാ..ത്രില്ലര്‍ രൂപം കൊള്ളുന്നത് ആവേശത്തോടെ നോക്കിയിരിക്കുകയാണ്’ എന്നാണ് സംവിധായകന്‍ പോസ്റ്റര്‍ പങ്കുവെച്ച്‌ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

Related Articles

Latest Articles