Thursday, April 25, 2024
spot_img

അനധികൃതമായി മസ്ജിദ് പണിതുയർത്താൻ ശ്രമം; തടഞ്ഞ നാട്ടുകാർക്കും ബിജെപി പ്രവർത്തകർകരെയും നേരെ ഇസ്ലാം മതമൗലികവാദികളുടെ അക്രമം

കുർണൂൽ: അനധികൃതമായി മസ്ജിദ് നിർമ്മിക്കാൻ (Illegal Construction Of Masjid) ശ്രമിച്ചത് തടഞ്ഞ നാട്ടുകാർക്കും പോലീസിനുമെതിരെ ആക്രമണം അഴിച്ചുവിട്ട് തീവ്ര ഇസ്ലാമിസ്റ്റുകളും മതമൗലികവാദികളും. ആന്ധ്രപ്രദേശിലെ കുർണൂലിൽ ആണ് സംഭവം. സ്ഥലത്തെ സ്ഥിതിഗതികൾ ശാന്തമാക്കാനെത്തിയ പോലീസിന് നേരെ മുസ്ലീം ജനക്കൂട്ടം കല്ലെറിയുകയായിരുന്നു. പ്രതിഷേധവുമായെത്തിയ നിരവധി ബിജെപി നേതാക്കൾക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് അനധികൃതമായി മസ്ജിദ് നിർമ്മിക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. .

ഇതിനെത്തുടർന്ന് ജനങ്ങൾ ഇതിനെതിരെ വലിയ രീതിയിൽ പ്രതിഷേധവുമായി രംഗത്തെത്തി. പത്മാവത് സ്‌കൂളിന് പിന്നിലായി മസ്ജിദ് പണിയുന്നതിനെതിരെ നേരത്തെ മുതൽ തന്നെ പ്രദേശത്തുള്ളവർ എതിർപ്പ് ഉയർത്തിയിരുന്നു. ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി നേതാക്കളും സ്ഥലത്ത് എത്തുകയുണ്ടായി. അക്രമാസക്തരായ തീവ്ര ഇസ്ലാം മതമൗലിക വാദികൾ ജനങ്ങൾക്ക് നേരെയും ബിജെപി നേതാക്കൾക്ക് നേരെയും ആക്രമണം അഴിച്ചു വിടുകയായിരുന്നു.

ശ്രീശൈലത്തിൽ നിന്നുള്ള ബിജെപി നേതാവ് ബുദ്ദ ശ്രീകാന്ത് റെഡ്ഡി ഉൾപ്പെടെ ഉള്ളവർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വാഹനവും തകർത്തു. സ്ഥിതിഗതികൾ നിയന്ത്രണമാക്കാൻ പോലീസ് എത്തിയതോടെ മതമൗലികവാദികൾ പോലീസിന് നേരെയും കല്ലേറ് നടത്തി. ഇതിനിടെ ഒരു സംഘം മുസ്ലീങ്ങൾ പോലീസ് സ്റ്റേഷന് നേരെയും ആക്രമണം നടത്തി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസിന് ആകാശത്തേക്ക് വെടിയുതിർക്കേണ്ടി വന്നു. പ്രദേശത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആന്ധ്രപ്രദേശ് ഡിജിപി ഡി.ജി.സാവങ് പറഞ്ഞു.

Related Articles

Latest Articles