Saturday, January 10, 2026

കോടിക്കണക്കിന് രൂപയുടെ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച് പോലീസ്; ചിത്രങ്ങൾ വൈറൽ

വിശാഖപട്ടണം: കോടിക്കണക്കിന് രൂപയുടെ കഞ്ചാവ് കൂട്ടിയിട്ട് നശിപ്പിച്ച് ആന്ധ്ര പോലീസ്(Andhra Pradesh Police destroys cannabis worth Rs 500 crore under Operation Parivarthana in Visakhapatnam).
ഓപ്പറേഷൻ പരിവർത്തനയുടെ ഭാഗമായി പിടിച്ചെടുത്ത 500 കോടിയുടെ കഞ്ചാവ് ആണ് നശിപ്പിച്ചത്. വിശാഖപട്ടണത്ത് അനകപ്പള്ളിക്ക് സമീപമുള്ള കൊഡുരു ഗ്രാമത്തിലാണ് പോലീസ് വൻ കഞ്ചാവ് നശീകരണം നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വൈറലായിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ 31നാണ് ആന്ധ്ര പോലീസ് ഓപ്പറേഷൻ പരിവർത്തനയ്‌ക്ക് തുടക്കം കുറിച്ചത്. 8500ഓളം കഞ്ചാവ് ചെടികളും ഇതുവരെ നശിപ്പിച്ചിട്ടുണ്ട്. അതേസമയം വടക്കൻ ആന്ധ്രയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കഴിഞ്ഞ ഒന്നര-രണ്ട് വർഷത്തിനിടെ പിടികൂടിയ രണ്ട് ലക്ഷം കിലോ കഞ്ചാവാണ് പോലീസ് നശിപ്പിച്ചത്. കഞ്ചാവ് കൂനകൾ പ്രത്യേകമായി തിരിച്ചിട്ടതിന് ശേഷം തീയിട്ടാണ് നശിപ്പിച്ചത്. സംസ്ഥാന പോലീസ് മേധാവി ഡി.ഗൗതം സാവംഗിന്റെ നേതൃത്വത്തിലാണ് നശീകരണം നടത്തിയത്.

Related Articles

Latest Articles