Saturday, May 18, 2024
spot_img

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ പരിശീലകസ്ഥാനം ആന്‍ഡി ഫ്‌ളവര്‍ ഒഴിഞ്ഞു; മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ ജസ്റ്റിന്‍ ലാംഗർ പുതിയ പരിശീലകൻ

ദില്ലി : ഐപിഎൽ ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മുഖ്യ പരിശീലകനായി മുന്‍ ഓസ്‌ട്രേലിയന്‍ താരം ജസ്റ്റിന്‍ ലാംഗറിനെ നിയമിച്ചു. നിലവിലെ പരിശീലകനായ ആന്‍ഡി ഫ്‌ളവര്‍ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ലാംഗര്‍ വരുന്നത്.

ദീര്‍ഘകാലം ഓസ്‌ട്രേലിയന്‍ ടീമിന്റെ ഓപ്പണറായി തിളങ്ങിയ ലാംഗര്‍ ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പരിശീലകനായതില്‍ സന്തോഷമുണ്ടെന്നും ടീമിനായി മികച്ച വിജയങ്ങള്‍ നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും ലാംഗര്‍ പ്രതികരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷവും ലഖ്‌നൗ ഐ.പി.എല്‍ പ്ലേ ഓഫില്‍ സ്ഥാനം നേടിയിരുന്നു. എന്നാല്‍ കെ.എല്‍.രാഹുലിന്റെ നേതൃത്വത്തിലുള്ള ടീമിന് ഇതുവരെ കിരീടം നേടാനായിട്ടില്ല.

അതേസമയം സൂപ്പര്‍ ജയന്റ്‌സിന്റെ മെന്ററായ ഗൗതം ഗംഭീറും ഉടന്‍ തന്നെ ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഗംഭീര്‍ തന്റെ പഴയടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയാണ്.എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല .

Related Articles

Latest Articles