Sunday, May 5, 2024
spot_img

ചന്ദ്രയാൻ ദൗത്യവുമായി കുതിച്ചു പാഞ്ഞ റോക്കറ്റിനെ വിമാനത്തിലിരുന്ന് വീക്ഷിച്ച് യാത്രക്കാർ; വീഡിയോ വൈറൽ

ചെന്നൈ : ഇന്നലെ വിക്ഷേപിച്ച ഇന്ത്യയുടെ ചരിത്രദൗത്യമായ ചന്ദ്രയാന്‍-3 യും വഹിച്ചുകൊണ്ടുള്ള എൽവിഎം3 –എം4 റോക്കറ്റിന്റെ യാത്രാദൃശ്യം വിമാനത്തിലിരുന്ന് പകര്‍ത്തി യാത്രക്കാര്‍. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്ന് ഇന്നലെ ഉച്ചയ്ക്ക് 2.35 നാണ് ചന്ദ്രയാന്‍-3 പേടകവുമായി LVM3-M4 റോക്കറ്റ് കുതിച്ചുയര്‍ന്നത്.

അതേസമയം ആകാശത്ത് നീങ്ങിയിരുന്ന ഇന്‍ഡിഗോയുടെ ചെന്നൈ-ധാക്ക വിമാനത്തിലെ യാത്രക്കാര്‍ക്ക് ആ ദൃശ്യം വിമാനത്തിന്റെ ജനാലച്ചില്ലിലൂടെ നേരിട്ട് കാണാനായി. പൈലറ്റിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് യാത്രക്കാര്‍ തങ്ങളുടെ കണ്‍മുന്നിലൂടെ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിക്കൊണ്ട് കുതിച്ചുയരുന്ന റോക്കറ്റിനെ കണ്ടത്. യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലടക്കം വൈറലാവുകയാണ്.

Related Articles

Latest Articles