Sunday, September 20, 2026

“പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വഗുരു ! ഭാരതം ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നത് ‘മോദിജി കാ ഗ്യാരന്റി !” – മോദി സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയമില്ലെന്ന് അനിൽ ആന്റണി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. മുന്‍കാലങ്ങളെക്കാൾ വലിയ ഭൂരിപക്ഷത്തിൽ തന്നെ ഭാരതീയ ജനതാ പാർട്ടി ജയിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച പ്രധാനമന്ത്രിയെ തോൽപ്പിക്കാൻ ചില പാർട്ടികൾ ഒരുമിച്ചു കൂടുന്നുണ്ടെന്നും എല്ലാവരും മത്സരിച്ച് അഴിമതി ചെയ്യുന്നു എന്നതാണ് ഈ പാർട്ടികളുടെ പൊതുവായുള്ള പ്രത്യയശാസ്ത്രമെന്നും തുറന്നടിച്ചു. .

‘‘ഭാരതം ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നത് ‘മോദിജി കാ ഗ്യാരന്റി’യാണ്. ലോകത്തെ നയിക്കുന്ന വിശ്വഗുരുവായ മോദിയുടെ നേതൃത്വത്തിൽ ഭാരതം സാമ്പത്തിക ശക്തിയായി മാറും
ബിജെപിയും മോദിയും പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി. 22ന് ബിജെപി രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടത്തുകയാണ്. ഇതെല്ലാം 40 വർഷം മുൻപുതന്നെ പാർട്ടി ഭരണഘടനയിൽ പരാമർശിച്ചിട്ടുള്ളതാണ്. ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച പ്രധാനമന്ത്രിയെ തോൽപ്പിക്കാൻ ചില പാർട്ടികൾ ഒരുമിച്ചു കൂടുന്നുണ്ട്. ഈ പാർട്ടികൾക്ക് പൊതുവായി എന്തെങ്കിലും പ്രത്യയശാസ്ത്രം ഉണ്ടോ?
ഈ പാർട്ടികൾ എന്തിനു വേണ്ടി നിലനിൽക്കുന്നു എന്ന് ആർക്കും അറിയില്ല. എല്ലാവരും ഒരേപോലെ വർഗീയവാദം പറയുകയും ന്യൂനപക്ഷ പ്രീണനം നടത്തുകയും ചെയ്യുന്നു. ഇവരുടെ എല്ലാം നേതൃത്വം നിരവധി കേസുകളിൽ പ്രതികളാണ്. എല്ലാവരും മത്സരിച്ച് അഴിമതി ചെയ്യുന്നു എന്നതാണ് ഇവരുടെ പൊതുവായുള്ള പ്രത്യയശാസ്ത്രം’’– അനിൽ ആന്റണി അഭിപ്രായപ്പെട്ടു.

Related Articles

Latest Articles