Sunday, September 27, 2026

തട്ടമിട്ട പെണ്ണൊന്ന് വിരൽ ചൂണ്ടിയാൽ അത് റെവലൂഷൻ തട്ടമില്ലാത്ത പെണ്ണാണെങ്കിലോ ? | Anju Parvathy

പോലീസിന്റെ അന്യായ നടപടി സമൂഹത്തിൽ നിന്നും ഒരാൾ ചോദ്യം ചെയ്യാൻ നിൽക്കുമ്പോൾ അവിടെ സത്യം ചൂണ്ടി കാണിക്കുന്നവർ സമൂഹത്തിന്റെ മുന്നിൽ കുറ്റക്കാരാകുന്നു. അതുപോലെ തന്നെയാണ് പോലീസിന്റെ അന്യായ നടപടി ചോദ്യം ചെയ്ത പ്ലസ്ടുക്കാരിക്ക് സംഭവിച്ചത്. കൊല്ലത്ത് പോലീസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഗൗരി നന്ദയ്ക്കെതിരേ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇവരെ പിന്തുണച്ച് നിരവധിപേർ എത്തിയെങ്കിലും ഇപ്പോഴും ചിലർ മൗനമാണ്. അതേസമയം പോലീസ് മോശമായി പെരുമാറിയതിനാലാണ് തനിക്ക് ചോദ്യം ചെയ്യേണ്ടി വന്നതെന്ന് ഒരു മാധ്യമത്തോട് ഇവര്‍ പ്രതികരിചിരുന്നു. ഇപ്പോഴിതാ ഗൗരിയ്ക്ക് പിന്തുണയുമായും, സംഭവത്തിൽ വിമർശനവുമായി എഴുത്തുകാരി അഞ്ജു പാർവതി പ്രഭീഷ് രംഗത്ത് .

അവരുടെ ഫേസ്ബുക് പോസ്റ്റ് എങ്ങനെ

അന്ന് പോലീസിനു നേരേ ചൂണ്ടിയ ആ ചൂണ്ടുവിരലിന്റെ അവകാശിയെ സ്ത്രീത്വത്തിന്റെ പ്രതീകമെന്നു വാഴ്ത്തിപ്പാടിയ മനുഷ്യരെ കൊണ്ട് നിറഞ്ഞിരുന്നു സൈബറിടം !Revolution is home grown എന്ന് വാഴ്ത്തിപ്പാടാൻ അന്ന് താരലോകത്തെ നിലപാടിന്റെ രാജകുമാരനും അദ്ദേഹത്തിനു അകമ്പടി സേവിക്കാൻ മോളിവുഡിലെ എണ്ണമറ്റ താരങ്ങളുമുണ്ടായിരുന്നു !


കാക്കിയിട്ട ധാർഷ്ടൃത്തെ തന്റേടത്തോടെ നേരിട്ട ,ലാത്തിയിൽ നിന്നും സഹപാഠിയെ രക്ഷിച്ച ഒരുവളെന്ന നരേഷൻസ് പാടി നടക്കാൻ പാണന്മാർ ധാരാളമുണ്ടായിരുന്നു !പെണ്ണേ നീ തീയെന്ന് ഉറക്കെ പ്രഖ്യാപിച്ച സ്ത്രീപക്ഷവാദികളും സാംസ്കാരിക നായകരും സെക്ക്യൂലറിസ്റ്റുകളും !
കാരണം : ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ തട്ടമിട്ട പെൺകുട്ടിക്ക് പ്രിവിലേജുകളുടെ അലങ്കാരമുണ്ട്.
അവൾ ചൂണ്ടിയ വിരലുകൾ കേന്ദ്രസർക്കാരിനെതിരെയുമായിരുന്നു.

Related Articles

Latest Articles