Saturday, May 18, 2024
spot_img

ദേശീയ വിദ്യാഭ്യാസ നയത്തിന് ഒരാണ്ട്; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; നിർണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് സൂചന

ദില്ലി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വാര്‍ഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.വിദ്യാഭ്യാസ മേഖലയിൽ ഒന്നിലധികം പുതിയ സംരംഭങ്ങൾക്കും ഇന്ന് തുടക്കം കുറിക്കും. ദേശീയ വിദ്യാഭ്യാസ നയ പ്രകാരം ഒരു വര്‍ഷത്തെ പരിഷ്‌കാരങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

രമേശ് പൊക്രിയാല്‍ നിഷാന്‍കിനു പുകരം സ്ഥാനമേറ്റ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഉന്നത വിദ്യാഭ്യാസത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിലധികം പ്രവേശന, എക്സിറ്റ് ഓപ്ഷനുകള്‍ നല്‍കുന്ന അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗ്രേഡ് 1 വിദ്യാർത്ഥികളെ സ്‌കൂൾ പ്രവേശനത്തിന് തയ്യാറെടുപ്പിക്കുന്നതിനുള്ള മൂന്ന് മാസത്തെ വിനോദാധിഷ്ഠിത മൊഡ്യൂളായ വിദ്യാ പ്രവേശിനും ഇന്ന് തുടക്കം കുറിക്കും.

2020ലാണ് രാജ്യത്തെ വിദ്യാഭ്യാസ നയത്തില്‍ സമൂലമായ മാറ്റം കൊണ്ടുവന്ന വിദ്യാഭ്യാസ നയം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇന്ത്യയെ ആഗോള വിജ്ഞാനശക്തിയാക്കി മാറ്റുന്നതിനായി സ്കൂളിലെയും ഉന്നത വിദ്യാഭ്യാസ സമ്പ്രദായങ്ങളിലെയും പരിഷ്കാരങ്ങൾക്ക് വഴിയൊരുക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles