തമിഴ്നാട്ടിൽ അഴിമതിക്കെതിരായ പോരാട്ടം കടുപ്പിച്ച് ബിജെപി. ഡിഎംകെ ഫയൽസിന്റെ രണ്ടാം ഭാഗം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ പുറത്തുവിട്ടു. 200 ദിവസത്തെ പദയാത്രയ്ക്ക് വെള്ളിയാഴ്ച കന്യാകുമാരിയില്‍ തുടക്കം കുറിക്കുന്നതിന് മുന്നോടിയായാണ്, ട്വിറ്ററിലൂടെ ഡിഎംകെ ഫയല്‍സ് 2 എന്ന് പേരിട്ട വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഈ അഴിമതികളെക്കുറിച്ച് വിശദമായി പരാമര്‍ശിക്കുന്ന ഫയലുകള്‍ അണ്ണാമലൈ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയ്ക്ക് കൈമാറുകയും ചെയ്തു. 5600 കോടി രൂപയുടെ അഴിമതി കഥകളാണ് ഡിഎംകെ ഫയൽസ് 2-ലൂടെ തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം, ഡിഎംകെ മന്ത്രിമാർ/എംഎൽഎമാർ/എംപിമാർ, ആദ്യ കുടുംബം ഇവർ നടത്തിയ 5600 കോടി രൂപയുടെ 3 അഴിമതികളുടെ വിവരങ്ങളും ഇതുമായി ബന്ധപ്പെട്ട ബിനാമി രേഖകളുമായി ഡിഎംകെ ഫയൽസിന്റെ രണ്ടാം ഭാഗം ഞങ്ങൾ പുറത്തുവിടുകയാണ്. ഇതിന്റെ മെമ്മോറാണ്ടം ഗവർണർക്ക് സമർപ്പിച്ചുവെന്നും വിഷയത്തിൽ അദ്ദേഹത്തിന്റെ ഇടപെടലും ഉചിതമായ നടപടിയും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അണ്ണാമലൈ വ്യക്തമാക്കി. എൻ മണ്ണ് എൻ മക്കൾ എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട്, സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലൂടെയുമുള്ള ബിജെപിയുടെ പദയാത്ര ആരംഭിക്കാൻ ഇരിക്കെയാണ് ഡിഎംകെ ഫയൽസ് 2-വും പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, കഴിഞ്ഞ ഏപ്രിലിൽ 14-നാണ് പത്രസമ്മേളനം വിളിച്ചു ചേർത്ത് കെ.അണ്ണാമലൈ ഡിഎംകെ നേതൃത്വത്തിന്റെ സ്വത്ത് വിവരങ്ങൾ ആദ്യമായി പുറത്തുവിട്ടത്. എം കരുണാനിധി, മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, സഹോദരി കനിമൊഴി, കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ, സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി, മുനിസിപ്പാലിറ്റി മന്ത്രി കെ.എൻ നെഹ്‌റു, മുതിർന്ന നേതാക്കളായ ടി.ആർ എന്നിവരുടെ സ്വത്തുവിവരങ്ങൾ അടങ്ങിയ വീഡിയോയാണ് അന്ന് ബിജെപി ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത്. കൂടാതെ, ബാലു, കനിമൊഴി, ഭർത്താവ് ശബരീശൻ. ദുർഗ സ്റ്റാലിൻ, സെന്താമാരി, ദയാനിധി മാരൻ, മുരസൊലി മാരൻ, സൺ ടിവി നെറ്റ്‌വർക്ക് സിഇഒ, എംകെ അഴഗിരി, ധയാനിധി അഴഗിരി എന്നിവരും അണ്ണാമലൈ പുറത്തുവിട്ട ലിസ്റ്റിലുണ്ട്.
ഇന്നലെ വൈകീട്ട് 4.52ന് പുറത്തുവിട്ട വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു സിനിമാ ട്രെയിലര്‍ പോലെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഡിഎംകെ കുടുംബം പല കോടികള്‍ തട്ടിയ അഴിമതിയുടെ കഥ എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. അതേസമയം, 3000 കോടിയുടെ ETL ഇന്‍ഫ്രാസ്ട്രക്ചര‍് സര്‍വ്വീസസ് ലിമിറ്റഡ് അഴിമതി, 2000 കോടിയുടെ ട്രാന്‍സ്പോര്‍ട്ട് ഡിപാര്‍ട്മെന്‍റ് അഴിമതി, 600 കോടിയുടെ TNMS സി എന്നിങ്ങനെ DMK യുടെ 3 അഴിമതികളും DMK ഫയൽസിൽ പറയുന്നുണ്ട്. അഴിമതിക്കാരായ DMKയില്‍ നിന്നും ഈ ആരോപണങ്ങള്‍ക്ക് മറുപടി വേണമെന്നും അണ്ണാമലൈ വീഡിയോയ്ക്കൊപ്പം നല്‍കിയ ട്വിറ്രര്‍ കുറിപ്പില്‍ പറയുന്നു. ഇതിനോട് മുഖ്യമന്ത്രി സ്റ്റാലിന്‍ എങ്ങിനെയാണ് പ്രതികരിക്കുക എന്നതിന് കാത്തിരിക്കുകയാണ് ഇപ്പോൾ തമിഴ്നാട്.

