Friday, May 17, 2024
spot_img

കേരള പൊലീസിനെതിരെ വിചിത്ര ആരോപണവുമായി ആനി രാജ; പോലീസിൽ ആര്‍എസ്‌എസ് ഗ്യാങ് പ്രവർത്തിക്കുന്നുണ്ടെന്ന് സിപിഐ നേതാവ്

ദില്ലി: കേരള പോലീസിനെതിരെ വിചിത്ര ആരോപണവുമായി സിപിഐ നേതാവ് ആനി രാജ. കേരള പോലീസില്‍ ആര്‍എസ്‌എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നും സ്ത്രീസുരക്ഷാ നയത്തിനെതിരെ ബോധപൂർവ്വമായി ഇടപെടുന്നുവെന്നും ആനി രാജ ആരോപിക്കുന്നു.

കേരള സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പോലീസിലെ ആര്‍എസ്‌എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നാണ് ആനി രാജ പറഞ്ഞത്. സമീപകാലത്തെ പല പോലീസ് ഇടപെടലുകളും ഇത്തരത്തില്‍ സംശയിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് ആനി രാജ പറഞ്ഞു.പോലീസ് അനാസ്ഥ കൊണ്ട് മരണമുണ്ടാകുന്നു. ഇത് ദേശീയതലത്തിൽ പോലും നാണക്കേടാണെന്നും അവർ ചൂണ്ടിക്കാട്ടി.

കൂടാതെ ഗാര്‍ഹിക പീഡന വിരുദ്ധ നിയമം സംസ്ഥാനത്ത് കാര്യക്ഷമായി നടപ്പാക്കുന്നില്ല എന്നും സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക വകുപ്പു വേണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എല്‍ഡിഎഫിനും കത്തു നല്‍കുമെന്നും ആനി രാജ പറഞ്ഞു.

അതേസമയം ആറ്റിങ്ങലിൽ അച്ഛനെയും മകളെയും മോഷ്ടാക്കളായി ചിത്രീകരിച്ച് കേസെടുത്ത പിങ്ക് പൊലീസുകാരിക്കെതിരെ ദളിത് പീഡനത്തിന് കേസെടുക്കണമെന്നും ആനി രാജ പറഞ്ഞു

Related Articles

Latest Articles