Friday, May 10, 2024
spot_img

ഡിആര്‍ഡിഒയ്ക്ക് അടുത്ത പൊൻതൂവൽ കൂടി; ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച്‌ ഭാരതം

ബാലസോര്‍: രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ-വികസന സംഘടനയായ ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ച ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോറില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഡിആര്‍ഡിഒ അധികൃതർ അറിയിച്ചു.

തദ്ദേശ നിര്‍മ്മിതമായ ഈ ക്രൂയിസ് എഞ്ചിന്‍ ഉപയോഗിച്ച്‌ വിക്ഷേപിച്ച മിസൈലിന്റെ ദൂരപരിധി 150 കിലോമീറ്ററാണ്. ഭാവിയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുമെന്ന് ഡി.ആര്‍.ഡി.ഒ വ്യക്തമാക്കിയിരിക്കുകയാണ്.

പ്രതിരോധ ഗവേഷണ വികസന വിഭാഗം (ഡിആര്‍ഡിഒ) തന്നെയാണ് ഈ മിസൈല്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചത്. ഭാരതം തദ്ദേശീയമായി വികസിപ്പിച്ച പുതുതലമുറ ആകാശ് മിസൈല്‍ (ആകാശ്-എന്‍ജി) കഴിഞ്ഞ മാസം വിജയകരമായി പരീക്ഷിച്ചിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain#CovidBreak#IndiaFightsCorona

Related Articles

Latest Articles