Sunday, September 27, 2026

വീണ്ടും തെരുവ് നായ ആക്രമണം ; കോഴിക്കോട് രണ്ട് വയസ്സുകാരനടക്കം നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

കോഴിക്കോട് : വീണ്ടും തെരുവ് നായയുടെ ആക്രമണം.രണ്ട് വയസ്സുള്ള കുട്ടിയടക്കം നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. അംഗൻവാടിയിൽ നിന്ന് അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങിവന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാരെയും നായ കടിച്ചുകീറി. നിരന്തരം നായ ശല്യം ഉള്ള മേഖലയാണ് ഇത്.നാട്ടുകാർ പരാതി നൽകിയിരുന്നെങ്കിലും അധികൃതരുടെ ഇടപെടൽ ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

നായയുടെ കടിയേറ്റ് കുട്ടിയുടെ കാലിൽ ആഴത്തിലുള്ള മുറിവുണ്ട്.അമ്മയ്ക്കും ദേഹമാസകലം കടിയേറ്റിട്ടുണ്ട്. അമ്മയെയും കുഞ്ഞിനെയും നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ചതാണ് അബ്ദുൾ ഖയൂമും സുഹ്റയും. ഇവരെയും നായ കടിച്ചുകീറി. പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles