Tuesday, May 14, 2024
spot_img

കോട്ടയത്ത് വൃദ്ധ മാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ;ഭാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി ;ഒടുവിൽ 48 കാരൻ അറസ്റ്റിൽ

കോട്ടയം : മീനടത്ത് വൃദ്ധ മാതാവിനെ ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിൽ. മീനടം മാത്തുർപ്പടി തെക്കേൽ കൊച്ചുമോൻ ( 48 ) ആണ് അറസ്റ്റിലായത്. മദ്യത്തിന് അടിമയായ കൊച്ചുമോൻ വീട്ടിൽ നിരന്തരം മാതാവിനെ മർദ്ദിക്കാറുണ്ടായിരുന്നു.

നാട്ടുകാർ ഇടപെട്ടിട്ടും ഇയാൾ മർദ്ദനം തുടർന്നുകൊണ്ടിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും മാതാവിനെ മർദ്ദിക്കുന്ന സമയത്ത് കൊച്ചുമോൻ്റെ ഭാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി വാർഡുമെമ്പർക്കും മറ്റുള്ളവർക്കും അയക്കുകയായിരുന്നു.ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

Related Articles

Latest Articles