Sunday, May 5, 2024
spot_img

‘നമ്മുടെ ഗ്രഹം നമ്മുടെ ആരോഗ്യം’; ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ട് കൂടുതല്‍ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപ്പടുക്കാം; കോവിഡ് മഹാമാരിയെ ചെറുത്ത് വാക്സിനേഷൻ പൂർത്തീകരണ വേളയിൽ വീണ്ടുമൊരു ലോകാരോഗ്യ ദിനം കൂടി

ഇന്ന് ലോക ആരോഗ്യ ദിനം. എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗ്യ സംഘടനയുടെ (WHO) നേതൃത്വത്തിൽ ആഘോഷിക്കപ്പെടുന്നു. പ്രഥമ ആരോഗ്യസഭ 1948ലാണ് ലോകാരോഗ്യ സംഘടന വിളിച്ചു ചേർത്തത്.പിന്നീട് 1950 മുതൽ, എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗ്യദിനം ആഘോഷിക്കപ്പെടണമെന്ന് പ്രഥമ ആരോഗ്യസഭയാണ് തീരുമാനമെടുത്തത്. ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനം ആചരിക്കുന്നതോടൊപ്പം ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്നത്തെ ലോകശ്രദ്ധയിൽ കൊണ്ട് വരാനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു. സാർവത്രിക ആരോഗ്യ പരിരക്ഷയുടെ പ്രാധാന്യം പൊതു സമൂഹത്തിന് മനസ്സിലാക്കുക എന്നതായിരുന്നു ദിനാചരണ ലക്ഷ്യവും.

ശാരീരികമായ ആരോഗ്യത്തെ കൂടാതെ മാനസികവും സാമൂഹികവുമായ ആരോഗ്യത്തെ കൂടി സംരക്ഷിക്കണമെന്ന് ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നു. ഇത് മൂന്നും കൂടുമ്പോഴേ ഒരാൾ ആരോഗ്യവാൻ ആണെന്ന് പറയാൻ കഴിയൂ. ലോകാരോഗ്യ സംഘടന (WHO) പറയുന്നതനുസരിച്ച് ഒരു മനുഷ്യൻ്റെ ആരോഗ്യം മാനസിക സന്തോഷത്തിലും ക്ഷേമത്തിലും ആണ് ആടിസ്ഥാനമായിട്ടുള്ളത്. ലോകത്തിൽ നിരവധി ആളുകൾ വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുമ്പോൾ ആരോഗ്യവനായി ഇരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി അവബോധം സൃഷ്ടിക്കാനാണ് ലോക ആരോഗ്യ ദിനം ആചരിക്കുന്നത്.

‘നമ്മുടെ ഗ്രഹം നമ്മുടെ ആരോഗ്യം'(Our Planet Our Health) എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. കോവിഡ് 19 മഹാമാരിയുടെ പിടിയിലകപ്പെട്ട് ലോകം മുഴുവന്‍ യാതന അനുഭവിക്കുന്ന ഈ സമയത്ത് നമ്മുടെ ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ട് കൂടുതല്‍ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപെടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ ദിനം ഇന്ന് മുന്നോട്ട് വയ്ക്കുന്നത്. മനുഷ്യ വംശത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് ആരോഗ്യമുള്ള ഭൂമി, ശുദ്ധമായ വായു, ശുദ്ധമായ ജലം എന്നിവ അത്യന്താപേക്ഷിതമാണ്. ഭൂമിയും പ്രകൃതിയും മലിനമാക്കപ്പെടുമ്പോള്‍ ശ്വാസകോശരോഗങ്ങള്‍, ക്യാന്‍സര്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു.

Related Articles

Latest Articles