Sunday, May 19, 2024
spot_img

”തെലങ്കാന കിറ്റെക്സിനെ വിമാനമയച്ച്, കൊണ്ടുപോയി”, കേരളമായിരുന്നെങ്കില്‍ മെെന്‍ഡ് ചെയ്യില്ലായിരുന്നു’: ഈ സ്ഥിതി മാറണം, എന്നാലേ കേരളത്തിന് ഭാവിയുണ്ടാകൂ: സന്തോഷ് ജോർജ് കുളങ്ങര

തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദമെന്ന ലേബലിലേക്ക് ഇനിയും ഒരുപാട് വളരാനുണ്ടെന്ന് ലോകസഞ്ചാരിയും ആസൂത്രണബോര്‍ഡ് ടൂറിസം ഉപദേശക സമിതി അംഗവുമായ സന്തോഷ് ജോര്‍ജ് കുളങ്ങര. പൂർണ്ണമായ ഒരു മാറ്റമുണ്ടായാല്‍ മാത്രമേ കേരളത്തിന് നല്ല ഭാവിയുണ്ടാകൂ. അതിന് പരമ്പരാഗത ചിന്തയുടെ തോട് പൊട്ടിക്കാനും വിപ്ലവകരമായ നടപടികളെടുക്കാനും സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

കേരളം വിടാനൊരുങ്ങി നിന്ന കിറ്റെക്സിനെ വിമാനം അയച്ചാണ് തെലങ്കാന സ്വീകരിച്ചതെന്നും അതുപോലെ അവിടെ നിന്ന് ഒരു വ്യവസായിയാണ് സംസ്ഥാനം വിടാന്‍ തീരുമാനിച്ചിരുന്നതെങ്കില്‍ കേരളം മെെന്‍ഡുപോലും ചെയ്യില്ലായിരുന്നുവന്നും അദ്ദേഹം പറയുന്നു.

നിലവിലെ രീതിയില്‍ കേരളത്തിലെ യുവതി- യുവാക്കളുടെ പ്രവാസം തുടര്‍ന്നാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലുള്ള അത്രയും മലയാളികള്‍ അന്യനാടുകളില്‍ ജോലിക്കു വേണ്ടി യാചിക്കുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles