Sunday, November 1, 2026

ബ്രിട്ടണിലെ കുടിയേറ്റ വിരുദ്ധ പ്രതിഷേധം! സാഹചര്യം ആശങ്കപ്പെടുന്ന വിധത്തിൽ ഭീകരമാണോ? സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന് അഞ്ജു പാർവതി പ്രബീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ബ്രിട്ടണിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തി പ്രാപിക്കുന്നു എന്ന തരത്തിലുള്ള വാർത്ത കഴിഞ്ഞ ദിവസം നിരവധി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തൊഴിൽ തേടിയും സ്റ്റുഡന്റ് വിസയിലും അവിടെയുള്ള നിരവധി ഇന്ത്യക്കാരെയും അവരുടെ ബന്ധുക്കളെയും ഈ വാർത്ത ഒരു പോലെ ആശങ്കപ്പെടുത്തുന്നതായിരുന്നു. ലിവർപൂളിനടുത്ത് നടന്ന പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധമാണ് പിന്നീട് കുടിയേറ്റ വിരുദ്ധ പ്രതിഷേധമായി മാറിയത് എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ അത്രയ്ക്കും ഭീകരമാണോ ബ്രിട്ടണിലെ അവസ്ഥ. വിഷയത്തിൽ സത്യാവസ്ഥ പങ്കുവച്ച് മുന്നോട്ട് വന്നിരിക്കുകയാണ് എഴുത്തുകാരിയും അദ്ധ്യാപികയുമായ അഞ്ജു പാർവതി പ്രബീഷ്.

അഞ്ജു പാർവതി പ്രബീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ബ്രിട്ടനിൽ ഭീകര പ്രശ്നമാണ് എന്ന നിലയിൽ സോഷ്യൽ മീഡിയകളിൽ പോസ്റ്റ്‌ ഇടുമ്പോൾ ഒന്നോർക്കുക -നമ്മുടെ രാജ്യത്ത് നിന്ന് തൊഴിൽ തേടി അവിടെയെത്തിയ, സ്റ്റുഡന്റ് വിസയിൽ അവിടെയുള്ള ഒരുപാട് ആളുകളെ വളരെ നെഗറ്റീവ് ആയിട്ട് ഈ വിഷയങ്ങൾ ബാധിക്കുന്നുണ്ട് എന്ന്. ചില ഏരിയകളിൽ ചെറിയ തോതിൽ പ്രശ്നമുണ്ടെന്നതൊഴിച്ചാൽ അവിടെ നിലവിൽ കാര്യങ്ങൾ സമാധാനപരമാണ്. നമ്മുടെ രാജ്യത്ത് ഇടയ്ക്കിടെ ഉണ്ടാവുന്ന ഹർത്താൽ പോലെയുള്ള പ്രതിഷേധ പരിപാടികൾ. അങ്ങനെ പ്രശ്നം ഉണ്ടാക്കുന്നവരെ ബ്രിട്ടീഷ് പോലീസ് വേണ്ട വിധം കൈകാര്യം ചെയ്യുന്നുമുണ്ട്. ഇവിടുത്തെ പോലെ കൊന്നാലും പിറ്റേന്ന് ജാമ്യം കൊടുത്ത് വിടുന്ന പരിപാടി ഒന്നുമല്ല അവിടെ. പബ്ലിക് nuisance ഉണ്ടാക്കുന്ന ആളുകളെ വേണ്ട രീതിയിൽ തന്നെ അവർ കൈകാര്യം ചെയ്യും. അതാണ് അവിടുത്തെ രീതി.

നിലവിൽ അവിടെ നടക്കുന്നത് സോഷ്യൽ മീഡിയകളിൽ കാണുന്നത് പോലെയുള്ള വർഗ്ഗീയ -വംശീയ പ്രശ്നങ്ങൾ ഒന്നുമല്ല. ഒരു റുവാണ്ടക്കാരൻ അവിടുത്തെ കൊച്ച് കുട്ടികളെ വക വരുത്തിയതുമായി ബന്ധപ്പെട്ട് തുടങ്ങിയ വിഷയമാണ്. അല്ലാതെ യൂ ട്യൂബർമാർ പർവ്വതീകരിക്കുന്നത് പോലെ വൻ കലാപം ഒന്നുമല്ല.

നോക്കൂ, നമ്മുടെ ഒരുപാട് ആളുകൾ അവിടെ ജോലി ചെയ്യുന്നുണ്ട്. ഒരുപാട് കുട്ടികൾ അവിടെ പഠിക്കുന്നുണ്ട്. വിഷയങ്ങളെ വലുതായി പെരുപ്പിച്ചു കാണിക്കുമ്പോൾ നാട്ടിലുള്ള അവരുടെ ബന്ധുക്കൾ വല്ലാതെ ഭയക്കുന്നുണ്ട്. സ്കോട്ട്ലാന്റ് ഉള്ള സർവ്വകലാശാലയിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ അഭ്യർത്ഥന പ്രകാരമാണ് ഈ പോസ്റ്റ്‌. ഏതോ ഓൺലൈൻ പോർട്ടലിൽ അവിടെ വലിയ കലാപം എന്ന വാർത്ത കണ്ട് ആ കുട്ടിയുടെ അമ്മയ്ക്ക് ബി പി കൂടി ഹോസ്പിറ്റലിൽ ആയി.

നിങ്ങളുടെ സൗഹൃദങ്ങളിലോ ഫോളോയിങ് ചെയ്യുന്നവരിലോ യു കെയിൽ ഉള്ളവർ ഉണ്ടെങ്കിൽ അവരോട് കാര്യങ്ങൾ ചോദിച്ചു വസ്തുതകൾ മനസ്സിലാക്കുക. സോഷ്യൽ മീഡിയ ഹൈപ്പുകൾ കണ്ടില്ലെന്ന് നടിക്കുക .

Related Articles

Latest Articles