Sunday, January 11, 2026

ട്രെയിന്‍യാത്രക്കാര്‍ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറാക്രമണം പതിവാകുന്നു; നിഷ്ക്രിയരായി പോലീസ്


പരവൂര്‍: ട്രെയിന്‍ യാത്രക്കാര്‍ക്ക് നേരെ സമൂഹവിരുദ്ധരുടെ കല്ലേറാക്രമണം പെരുകുന്നു.കഴിഞ്ഞ ദിവസം എറണാകുളം വഞ്ചിനാട് എക്സ് പ്രസ്സിന് നേരെ പരവൂര്‍ സ്റ്റേഷന് സമീപം കല്ലേറുണ്ടായി. കല്ലേറില്‍ സാരമായി പരുക്കേറ്റ യാത്രക്കാരി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്.കല്ലേറില്‍ നിന്ന് തലനാരിഴയ്ക്ക് ഒഴിവായവരും നിരവധിയുണ്ട്.

റെയില്‍വെ സ്റ്റേഷന് സമീപം തന്പടിച്ച സാമൂഹ്യവിരുദ്ധരാണ് ഇതിന് പിന്നില്‍.റെയില്‍വെ പോലീസിന് അന്വേഷണത്തിന് പരിമിതകളുണ്ട്. സംഭവത്തില്‍ പ്രതികളെ പിടികൂടേണ്ട ഉത്തരവാദിത്തം സംസ്ഥാന പോലീസിനാണ്.സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്പോള്‍ പോലീസ് നിഷ്ക്രിയരാണ്. അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കുന്പോള്‍ യാത്രക്കാര്‍ ഭയചകിതരാണ്.സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച പരാതിയില്‍ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Related Articles

Latest Articles