Wednesday, May 15, 2024
spot_img

പുരാവസ്തു തട്ടിപ്പ് കേസ്; കെ.സുധാകരനെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും, അഞ്ച് വർഷത്തെ ബാങ്ക് ഇടപാട്വിവരങ്ങൾ ഹാജരാക്കാൻ നിർദേശം

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. അഞ്ചുവർഷത്തെ ബാങ്ക് ഇടപാട് വിവരങ്ങൾ ഉൾപ്പെടെ ഹാജരാക്കാൻ ഇഡി സുധാകരനോട് ആവശ്യപ്പെട്ടിരുന്നു.

വ്യാജപുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് സുധാകനരെ ഓഗസ്റ്റ് 22ന് ഇ ഡി വിശദമായി ചോദ്യം ചെയ്തിരുന്നു. മോൻസനുമായുള്ള സാമ്പത്തിക ഇടപാടുകൾ എന്തെല്ലാം, മോൻസന്റെ ബിസിനസ് ഇടപാടുകളെക്കുറിച്ച് എന്തെല്ലാം അറിയാം, കൂട്ടുകച്ചവടക്കാ‍ർ ആരെല്ലാമാണ് തുടങ്ങിയ ചോദ്യങ്ങളാണ് ഇ ഡി സുധാകരനോട് ചോദിച്ചത്.

സുധാകരന് പുറമെ ഐജി ജി.ലക്ഷ്മൺ, മുൻ ഡിഐജി എസ്.സുരേന്ദ്രൻ, സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ എന്നിവരും കേസിൽ പ്രതികളാണ്. സുധാകരൻ, മുൻ ഡിഐജി എസ്.സുരേന്ദ്രൻ, സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ എന്നിവരെ ഈ കേസിൽ കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു. മോൻസനുമായി സാമ്പത്തിക ഇടപാടുകൾ ഒന്നു നടത്തിയിട്ടില്ലെന്നും ആരോടും മോൻസന് പണം നൽകാൻ ശുപാർശ ചെയ്തിട്ടില്ലെന്നുമാണ് ബിന്ദുലേഖയുടെയും സുരേന്ദ്രന്റെയും മൊഴികൾ.

Related Articles

Latest Articles