Monday, October 5, 2026

‘വ്യാജ രേഖകൾ ചമച്ച് ആർക്കും പ്രവേശനം നേടാമെന്ന അവസ്ഥ! ഉന്നത വിദ്യാഭ്യാസ രംഗം സർവനാശത്തിലേക്ക്’; കെ.സുരേന്ദ്രൻ

കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗം സർവനാശത്തിലേക്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രാഷ്ട്രീയ നേതാക്കളുടെ സമ്മർദ്ദം കൊണ്ട് വ്യാജ രേഖകൾ ചമച്ച് ആർക്കും പ്രവേശനം നേടാമെന്ന അവസ്ഥയാണ് ഇപ്പോൾ. തെറ്റായ പ്രവണതകൾ സർക്കാരും സിപിഐഎമ്മും നടത്തുന്നു. വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന കേരളത്തെ ലോകത്തിന് മുമ്പിൽ നാണം കെടുത്തുന്നത് അവരുടെ നേതൃത്വത്തിലാണ്. കേരളത്തിൽ പല കോളേജുകളിലും ഇത്തരം പ്രവണതകൾ നടക്കുന്നുയെന്ന്
അദ്ദേഹം വിമർശിച്ചു.

സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കോളേജുകൾക്കോ സർവകലാശാലകൾക്കോ ഇടപെടാനാകുന്നില്ല. രാഷ്ട്രീയ സമ്മർദ്ദം ശക്തമാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ നടത്തിയ ക്രമക്കേട് പോലും തെളിഞ്ഞിട്ടില്ല. സർട്ടിഫിക്കറ്റ് പരിശോധിക്കാൻ എസ്എഫ്ഐ നേതാവ് ആരാണ്, സിപിഐഎം സംസ്ഥാന നേതൃത്വം മറുപടി പറയണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Related Articles

Latest Articles