Sunday, April 28, 2024
spot_img

ഇനി അപേക്ഷകളിൽ ‘മാപ്പ്’ ഇല്ല; അപേക്ഷാ ഫോമുകളിൽ നിന്ന് മാപ്പും ക്ഷമയും നീക്കം ചെയ്തു,സുപ്രധാന ഉത്തരവുമായി സർക്കാർ

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലടക്കമുള്ള ഓഫിസുകളിൽ അപേക്ഷ നൽകേണ്ട സാഹചര്യങ്ങൾ വരാറുണ്ട്.എന്നാൽ ഇനി മാപ്പും ക്ഷമയും പറഞ്ഞുകൊണ്ടുള്ള അപേക്ഷകൾ വേണ്ടെന്ന് ഉത്തരവ്. സർക്കാർ ഓഫീസുകളിലെ അപേക്ഷാ ഫോമുകളിൽ നിന്ന് മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം തുടങ്ങിയ വാക്കുകൾ നീക്കം ചെയ്യുമെന്നാണ് സർക്കാർ പറയുന്നത്.

മാപ്പപേക്ഷയിലൂടെ, അപേക്ഷ സമർപ്പിക്കാനുണ്ടായ കാലതാമസം ​ഗുരുതരമായ കുറ്റമായി എന്നാണ് പൊതുസമൂഹത്തിൽ അർഥമാക്കുന്നത്. അതുകൊണ്ട്, ‘കാലതാമസം മാപ്പാക്കുന്നതിനു പകരം’ ‘കാലതാമസം പരി​ഗണിക്കാതെ അപേക്ഷയിൽ തീരുമാനമെടുക്കുന്നതിന്’ എന്ന് ഉപയോ​ഗിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.

Related Articles

Latest Articles